യു.കെ.വാര്‍ത്തകള്‍

സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം

അമേരിക്കയുടെ സൈനിക താവളങ്ങളുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഇറാന്‍ ആക്രമണം വ്യാപിപ്പിച്ചതിന് പിന്നാലെ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ആക്രമണം. യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള യൂറോപ്യന്‍ യൂണിയനില്‍ അംഗമായ ദ്വീപ് രാജ്യമായ സൈപ്രസിലെ ബ്രിട്ടീഷ് സൈനിക താവളം ഇറാന്‍ ആക്രമിച്ചു. ബ്രിട്ടീഷ് വ്യോമ താവളത്തിലേക്ക് ഡ്രോണ്‍ ആക്രമണമാണ് നടത്തിത്. ആക്രമണത്തെ പ്രതിരോധിച്ചെന്നും ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് തകര്‍ത്തെന്നും ബ്രിട്ടന്‍ അറിയിച്ചു. യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ ദ്വീപ് രാജ്യത്തേക്ക് കൂടി ആക്രമണം വ്യാപിപ്പിച്ച് സമ്മര്‍ദം തന്ത്രം ശക്തമാക്കുകയാണ് ഇറാന്‍.

സംഘര്‍ഷം യൂറോപിലേക്ക് കൂടി വ്യാപിച്ചാല്‍ അത് സാമ്പത്തിക മേഖലയില്‍ വലിയ പ്രത്യാഘാതമുണ്ടാകും. ഇറാനെതിരായ ആക്രമണത്തില്‍ തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ പരിമിതമായി വിട്ടുനല്‍കുമെന്ന് ഇന്നലെ ബ്രിട്ടീഷ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സൈപ്രസിലെ സൈനിക താവളത്തിനുനേരെ ഇറാന്റെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. ഇന്നലെയും സൈപ്രസിലേക്ക് ഡ്രോണ്‍ ആക്രമണം ഉണ്ടായിരുന്നെങ്കിലും ലക്ഷ്യം തെറ്റിയെത്തിയാണെന്നായിരുന്നു അനുമാനം. എന്നാല്‍, ഇറാനോട് ചേര്‍ന്നുള്ള സൈപ്രസിലേക്ക് ബ്രിട്ടീഷ് സൈനിക താവളം ഇറാന്‍ ലക്ഷ്യമിടുന്നുവെന്നാണ് ആക്രമണത്തോടെ വ്യക്തമാവുന്നത്.

1960വരെ ബ്രിട്ടണിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന സൈപ്രസിന് പിന്നീട് സ്വാതന്ത്ര്യം നല്‍കി. എന്നാല്‍ സൈപ്രസിലെ രണ്ടു മേഖലയില്‍ ബ്രിട്ടണിന്റെ സൈനിക താവളങ്ങള്‍ തുടരുന്നുണ്ട്. ബ്രിട്ടണ് പരമാധികാരമുള്ള കേന്ദ്രങ്ങളാണ് ഇവ. യൂറോപ്യന്‍ രാജ്യങ്ങളെക്കുടി സംഘര്‍ഷത്തിലേക്ക് വലിച്ചിഴക്കുന്ന നടപടിയാണ് ഇറാന്റെ ഭാഗത്ത് നിന്നും ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. സംഘര്‍ഷത്തില്‍ യുഎന്നിനോട് ഇടപടണമെന്ന് ഇറാന്‍ പറയുന്നതിനിടെയാണ് യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യത്തിലെസൈനിക കേന്ദ്രത്തിനുനേരെ ആക്രമണം.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions