യു.കെ.വാര്‍ത്തകള്‍

എഡിന്‍ബറോയില്‍ അക്രമിയുടെ കത്തിയാക്രമണം; രണ്ടു പേര്‍ക്ക് കുത്തേറ്റു

എഡിന്‍ബറോ നഗരത്തില്‍ രണ്ട് കൈകളിലും കത്തിയുമായി അക്രമം നടത്തിയ ആളെ പോലീസ് കീഴടക്കി. ഏഴ് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് അക്രമിയെ പിടികൂടിയത്. ഇയാളുടെ കുത്തേറ്റ രണ്ടുപേരെ ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൃത്യത്തിന് ശേഷം പടിഞ്ഞാറന്‍ എഡിന്‍ബര്‍ഗിലെ കാല്‍ഡറിനുള്ള ഒരു അപ്പാര്‍ട്ട്‌മെന്റന്റെ പതിനൊന്നാം നിലയിലേക്ക് ഓടികയറിയ അക്രമി അവിടെ നിന്നുമായിരുന്നു പോലീസിനെ വെല്ലുവിളിച്ചത്. പോലീസ് പിടികൂടാന്‍ ശ്രമിക്കുന്നതിനു മുന്‍പായി ഇയാള്‍ ഒരു സ്‌കൂളിലേക്കും ഒരു നഴ്‌സറിയിലേക്കും കടക്കാന്‍ ശ്രമിച്ചതായും പ്രദേശവാസികള്‍ പറയുന്നു.

ശരീരം മുഴുവന്‍ ചോരയുമായാണ് അയാള്‍ എത്തിയതെന്നും അവര്‍ പറയുന്നു. ഒന്നിലധികം പേരെ കുത്തിയ ഇയാള്‍ പ്രദേശത്തെ ഒരു കടയിലും കയറി ആക്രമണം നടത്തി. തിങ്കളാഴ്ച്ച രാവിലെ എട്ടരയോടെ ഇയാള്‍ ഇരുകൈകളിലും ഓരോ കത്തിയുമായി എഡിന്‍ബര്‍ഗിലെ തെരുവുകളിലൂടെ നടക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുത്തേറ്റവരെ റോയന്‍ ഇന്‍ഫേമറി ഓഫ് എഡിന്‍ബര്‍ഗിലേക്കാണ് ചികിത്സയ്ക്കായി കൊണ്ടുപൊയിട്ടുള്ളത്.

ഇയാള്‍ പ്രദേശത്തെ ഒരു കടയില്‍ കയറി അക്രമം കാണിക്കുന്നതിന്റെയും കുപ്പികള്‍ തല്ലിത്തകര്‍ക്കുന്നതിന്റെയും പെട്ടികള്‍ നിലത്തേക്ക് വലിച്ചെറിയുന്നതിന്റെയുമൊക്കെ വീഡിയോ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ഇതിനു ബന്ധമില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions