യു.കെ.വാര്‍ത്തകള്‍

ബര്‍മിംഗ്ഹാമില്‍ കത്തിക്കുത്ത്; യുവാവ് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍



ബര്‍മിംഗ്ഹാം: ബ്രിഡ്ജ് റോഡ് പ്രദേശത്ത് പ്രൈമറി സ്കൂളിന് സമീപം നടന്ന കത്തി ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു . കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്ന വിവരത്തെ തുടര്‍ന്ന് വെസ്റ്റ് മിഡ്ലാന്‍ഡ്സ് പൊലീസും ആയുധധാരികളായ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അടിയന്തിര സേവനസംഘങ്ങള്‍ സ്ഥലത്തെത്തിയിരുന്നു . ഇരുപത് വയസ്സുള്ള യുവാവാണ് മരിച്ചതെന്ന് പൊലീസ് പിന്നീട് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 32 വയസുള്ള ഒരാളെ അറസ്റ്റ് ചെയ്തതായും ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണെന്നും അധികൃതര്‍ അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീയുടെ നില ഗുരുതരമല്ലെന്നും ജീവന് ഭീഷണിയില്ലെന്നും പൊലീസ് വ്യക്തമാക്കി.

ആക്രമണം ഭീകരവാദവുമായി ബന്ധപ്പെട്ടതല്ലെന്ന് പൊലീസ് പറഞ്ഞു . സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് വിശദമായ പരിശോധന പുരോഗമിക്കുകയാണെന്നും സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ അന്വേഷണം ശക്തമാക്കിയതായും പൊലീസ് അറിയിച്ചു. മരിച്ച യുവാവിന്റെ കുടുംബത്തിന് പൊലീസിന്റെ പിന്തുണ ഉണ്ടെന്ന് ഡിറ്റക്ടീവ് സുപ്രണ്ട് ജെയിംസ് മുന്രോ വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് സമീപത്തെ പ്രൈമറി സ്കൂളും നഴ്‌സറിയും അടിയന്തരമായി ‘ലോക്ക്ഡൗണ്‍’ പ്രഖ്യാപിച്ചു. രക്ഷിതാക്കള്‍ക്ക് അയച്ച സന്ദേശത്തില്‍ ബ്രിഡ്ജ് റോഡില്‍ ഉണ്ടായ സംഭവത്തെ തുടര്‍ന്ന് കുട്ടികളെ ഉച്ചയ്ക്ക് 2.20 ന് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു . പല രക്ഷിതാക്കളും ഭീതിയോടെ സ്കൂളിലെത്തി കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. പൊലീസ് പ്രദേശം പൂര്‍ണമായി വളഞ്ഞതോടെ നിരവധി അടിയന്തരവാഹനങ്ങളും ആംബുലന്‍സുകളും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു . സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരമുള്ളവര്‍ മുന്നോട്ട് വരണമെന്ന് പൊലീസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions