യു.കെ.വാര്‍ത്തകള്‍

ചൈനയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയം: ലേബര്‍ എംപിയുടെ പങ്കാളിയുള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

ചൈനയ്ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്ന സംശയത്തില്‍ മൂന്ന് പേരെ മെട്രോപൊളിറ്റന്‍ പോലീസ് അറസ്റ്റ് ചെയ്തു. 39, 43, 68 വയസ്സുള്ള പുരുഷന്മാരെയാണ് നാഷണല്‍ സെക്യൂരിറ്റി ആക്ട് പ്രകാരം വിദേശ രഹസ്യാന്വേഷണ ഏജന്‍സിയെ സഹായിച്ചെന്ന കുറ്റത്തില്‍ പിടികൂടിയത്. അറസ്റ്റിലായവരില്‍ ഒരാള്‍ സ്‌കോട്ടിഷ് ലേബര്‍ എംപി ജോനി റീഡിയുടെ പങ്കാളിയായ ഡേവിഡ് ടെയ്‌ലര്‍ ആണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ലണ്ടന്‍, വെയില്‍സ്, സ്കോട്ട്‌ ലന്‍ഡിലെ ഈസ്റ്റ് കില്ബ്രൈഡ് എന്നിവിടങ്ങളിലായി വസതികളില്‍ വ്യാപക പരിശോധനയും നടത്തി.

രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കൗണ്ടര്‍ ടെററിസം അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് പൊലീസ് അറിയിച്ചു. ഡിജിറ്റല്‍ ഉപകരണങ്ങളും രേഖകളും ഉള്‍പ്പെടെ പ്രധാന തെളിവുകള്‍ ശേഖരിച്ചുവരികയാണ്. മൂന്ന് പേരും പൊലീസ് കസ്റ്റഡിയില്‍ തുടരുകയാണ്; വിശദമായ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു.

അതേസമയം, സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും ഭര്‍ത്താവിന്റെ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ താന്‍ പങ്കാളിയല്ലെന്നും ജോനി റീഡ് വ്യക്തമാക്കി . ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ഒരിക്കലും ചോദ്യം ഉന്നയിച്ചിട്ടില്ലെന്നും ചൈനീസ് സ്ഥാപനങ്ങളുമായോ ഉദ്യോഗസ്ഥരുമായോ ബന്ധമില്ലെന്നും അവര്‍ വ്യക്തമാക്കി. തന്റെ മക്കളുടെ സ്വകാര്യത മാനിക്കണമെന്ന് അവര്‍ മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. അന്വേഷണം തുടരുകയാണ്. വിഷയം പ്രതിപക്ഷം ശക്തമായി ഉന്നയിച്ചേക്കും,

അതിനിടെ, കഴിഞ്ഞ വര്‍ഷങ്ങളില്‍ ദേശീയ സുരക്ഷാ കേസുകളില്‍ വര്‍ധനയുണ്ടായതായി കൗണ്ടര്‍ ടെററിസം പൊലീസ് ലണ്ടന്‍ വിഭാഗം മേധാവി കമാന്‍ഡര്‍ ഹെലന്‍ ഫ്ലാനഗന്‍ പറഞ്ഞു. വിദേശ ശക്തികളുടെ ഇടപെടലുകള്‍ തടയാന്‍ പൊലീസ് ജാഗ്രത പാലിക്കുന്നതായി അവര്‍ കൂട്ടിച്ചേര്‍ത്തു.

  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  • എംപ്ലോയീസ് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കാമെന്നു വെസ് സ്ട്രീറ്റിംഗ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions