ഇമിഗ്രേഷന്‍

യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍



യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി (പി.ആര്‍) നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം നിര്‍ബന്ധമാക്കും. കുടിയേറ്റ നിയമങ്ങളില്‍ ഉള്‍പ്പെടുത്തുന്ന പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായാണ് ഈ മാറ്റം. പുതിയ നിയമപ്രകാരം, പി.ആറിന് അപേക്ഷിക്കുന്നവര്‍ നിലവിലുള്ളതിനെക്കാള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കേണ്ടിവരും. ഇനി മുതല്‍ എ-ലെവല്‍ നിലവാരത്തിലുള്ള ഇംഗ്ലീഷ് പരിജ്ഞാനം തെളിയിക്കേണ്ടതായിരിക്കും. എഴുത്ത്, വായന, സംസാരിക്കല്‍, മനസ്സിലാക്കല്‍ എന്നീ നാല് മേഖലകളിലും മികച്ച രീതിയില്‍ ഭാഷാ പ്രാവീണ്യം തെളിയിക്കണം.

പുതിയ നിയമങ്ങള്‍ നടപ്പിലാകുന്നതിന് മുമ്പ് അപേക്ഷകര്‍ക്ക് ഇംഗ്ലീഷ് പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ഒരു വര്‍ഷത്തെ മുന്‍കൂര്‍ സമയം നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജി.സി.എസ്.ഇ നിലവാരത്തില്‍ നിന്നും എ-ലെവല്‍ നിലവാരത്തിലേക്ക് എത്താന്‍ ഏകദേശം 200 മണിക്കൂര്‍ പഠനം ആവശ്യമുണ്ടെന്നാണ് വിലയിരുത്തുന്നത്.

2027 മാര്‍ച്ച് മുതല്‍ ഈ പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വരാനാണ് സാധ്യത. കൂടാതെ, സ്ഥിരതാമസത്തിന് അര്‍ഹത നേടാന്‍ 10 വര്‍ഷത്തെ താമസകാലാവധി ആവശ്യമായിരിക്കുമെന്നതും പുതിയ നിര്‍ദേശങ്ങളിലുണ്ട്. എന്നാല്‍ ബ്രിട്ടീഷ് സമൂഹത്തിന് നിര്‍ണായക സേവനം നല്‍കുന്നവര്‍ക്ക് ഇളവ് അനുവദിക്കും.

ഡോക്ടര്‍മാര്‍, നഴ്സുമാര്‍ പോലുള്ള മുന്‍നിര ആരോഗ്യപ്രവര്‍ത്തകരും മറ്റ് സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലൂടെ എത്തിയ ചില വിദഗ്ധരും അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ തന്നെ പി.ആറിന് അപേക്ഷിക്കാനുള്ള അര്‍ഹത നേടും. വിദഗ്ധരായ കുടിയേറ്റക്കാരുടെ സേവനം യുകെയ്ക്ക് അനിവാര്യമാണ്. കുടിയേറ്റം കുറയ്ക്കുമ്പോഴും വിദഗ്ധ പരിശീലനം നേടിയവരുടെ സേവനം ആരോഗ്യ മേഖല ഉള്‍പ്പെടെ മേഖലകളില്‍ ഒഴിവാക്കാനാകില്ല. മറ്റു മേഖലകളില്‍ ഉള്ളവര്‍ക്ക് പുതിയ പരിഷ്‌കാരങ്ങള്‍ കനത്ത തിരിച്ചടിയാണ്.

  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  • ഇരട്ട പൗരന്മാര്‍ക്ക് പുതിയ പ്രവേശന നിയമങ്ങള്‍; ഫെബ്രുവരി 25 മുതല്‍ ബ്രിട്ടീഷ് പാസ്‌പോര്‍ട്ട് നിര്‍ബന്ധം
  • ഇന്‍ഡെഫനിറ്റ് ലീവ് ടു റിമെയിന്‍ കണ്‍സള്‍ട്ടേഷനുകള്‍ അവസാനിച്ചു; വമ്പന്‍ മാറ്റങ്ങള്‍ ഉറപ്പിച്ച് ഹോം സെക്രട്ടറി
  • സാധാരണ സെറ്റില്‍മെന്റിന് 10 വര്‍ഷം; കെയറര്‍മാര്‍ക്ക് 15 വര്‍ഷം; പുതിയ കുടിയേറ്റ നിയമത്തിനെതിരെ ഭരണപക്ഷ എംപിമാരും
  • യുകെ അതിര്‍ത്തികള്‍ ഇനി ഡിജിറ്റല്‍; 'നോ പെര്‍മിഷന്‍, നോ ട്രാവല്‍' നിയമം ഫെബ്രുവരി 25 മുതല്‍
  • യുകെയില്‍ പിആര്‍ കാലാവധി 10 വര്‍ഷമാക്കാനുള്ള നീക്കം: പാര്‍ലമെന്റില്‍ കടുത്ത വിയോജിപ്പുമായി സോജന്‍ ജോസഫ്
  • ഉയര്‍ന്ന ഇംഗ്ലീഷ് ഭാഷാ നിലവാരം എച്ച്പിഐ വിസകള്‍ക്കും നിര്‍ബന്ധമാക്കി
  • യുകെ വിട്ടത് 74,000 ഇന്ത്യക്കാര്‍; നെറ്റ് മൈഗ്രേഷന്‍ 80% താഴ്ന്നു; സ്‌കില്‍ഡ് വര്‍ക്കര്‍ വിസയിലും ഇടിവ്
  • ഇമിഗ്രേഷന്‍ നിയന്ത്രണങ്ങള്‍: 50,000 നഴ്‌സുമാര്‍ നാടുവിടുമെന്ന് ആര്‍സിഎന്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions