യു.കെ.വാര്‍ത്തകള്‍

പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും

യുകെ കുടിയേറ്റം ഇനി ഒട്ടും എളുപ്പമാകില്ല. കുടിയേറിയവര്‍ക്ക് പെര്‍മനന്റ് റെസിഡന്‍സ് സ്റ്റാറ്റസ് കിട്ടിയാലും കാലങ്ങളോളം ഇവിടെ തുടരാമെന്ന് കരുതാനാകില്ല. കുടിയേറ്റ നിയമം കര്‍ശനമാക്കുമെന്നു ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ് വ്യക്തമാക്കി.

തൊഴിലിനായും പഠനത്തിനായും വരുന്നവര്‍ പിന്നീട് പെര്‍മനന്റ് റെസിഡന്‍സി ലഭിച്ച് യുകെയില്‍ സ്ഥിര ജീവിതം തുടരുന്നവരുണ്ട്. പിആര്‍ ലഭിക്കാന്‍ കാലയളവ് കൂട്ടുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. പത്തുവര്‍ഷം പിആറിനായി കാത്തിരിക്കണമെന്നും ഇംഗ്ലീഷ് ഭാഷയില്‍ ഉയര്‍ന്ന പ്രാവീണ്യം തെളിയിക്കണമെന്നുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വൈദഗ്ധ്യമുള്ളവര്‍ യുകെയിലേക്ക് ആവശ്യമുള്ളെന്നും കൂടുതല്‍ വിദേശികള്‍ തൊഴിലിടങ്ങള്‍ കൈയ്യടക്കുന്നത് അനുവദിക്കില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.

പിആര്‍ സ്റ്റാറ്റസ് കാലാ കാലങ്ങളായി പുന പരിശോധിക്കും. പുനപരിശോധനാ ഫലത്തെ ആശ്രയിച്ച് തീരുമാനമെടുക്കും. അഭയാര്‍ത്ഥികളെ എപ്പോള്‍ വേണമെങ്കിലും തിരിച്ചയക്കാന്‍ കഴിയും. നിലവിലെ കുടിയേറ്റക്കാര്‍ക്കും ഈ നിയമം ബാധികമാകും. കര്‍ശന നടപടികളുണ്ടാകുമെന്ന തീരുമാനത്തിലാണ് ഹോം സെക്രട്ടറി.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions