നാട്ടുവാര്‍ത്തകള്‍

സൈബര്‍ ആക്രമണം: മമ്മൂട്ടിയോട് പരസ്യമായി മാപ്പുചോദിച്ച് മുഖ്യമന്ത്രി

സഖാക്കളുടെ സൈബര്‍ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ സൂപ്പര്‍താരം മമ്മൂട്ടിയോട് പരസ്യമായി മാപ്പു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി സൂപ്പര്‍താരത്തോട് മാപ്പു പറഞ്ഞത്.

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിന് എത്തിയപ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറി കെ റഫീഖിനോട് മമ്മൂട്ടി ഇടപെട്ടത് സദുദ്ദേശത്തോടെയാണെന്നും മമ്മൂട്ടിയെ അപമാനിക്കരുതായിരുന്നുവെന്നും മഹാനടനെ മനസിലാക്കണമായിരുന്നു എന്നും വിഷമം ഉണ്ടായതില്‍ ക്ഷമ ചോദിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. നന്മ മാത്രം ഉദ്ദേശിച്ച് ഉണ്ടായ മമ്മൂട്ടിയുടെ സ്വാഭാവിക പ്രതികരണമായിരുന്നു അതെന്നും പറഞ്ഞു.

വയനാട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെയാണ് വിവാദമുണ്ടായത്. പിന്നാലെ നടനെ ലക്ഷ്യമാക്കി സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് മമ്മൂട്ടിക്കെതിരെ സൈബറാക്രമണങ്ങള്‍ ഉണ്ടായത്. വിഷയത്തില്‍ കഴിഞ്ഞ ദിവസം റഫീഖ് വിശദീകരണം നല്‍കി. മമ്മൂട്ടി തന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ കാര്യം അപമാനിക്കുന്ന നിലയില്‍ മാദ്ധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നായിരുന്നു കുറിപ്പ്.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions