ചരമം

പ്രസ്റ്റണ്‍ മലയാളി ചാക്കോച്ചന്‍ മാത്യു വിടവാങ്ങി; മരണം നാട്ടില്‍ നിന്നും മടങ്ങിയെത്തിയതിനു പിന്നാലെ

പ്രസ്റ്റണ്‍ മലയാളികളുടെ പ്രിയപ്പെട്ട 'ചാക്കോ മാഷ്' എന്ന ചാക്കോച്ചന്‍ മാത്യു(70) വിടവാങ്ങി. ലുക്കീമിയ ബാധിച്ച് ചികിത്സയിലായിരുന്ന ചാക്കോച്ചന്‍ അസുഖത്തില്‍ നിന്നും സുഖം പ്രാപിച്ചിരുന്നു. തുടര്‍ന്ന് നാട്ടില്‍ പോയിരുന്ന അദ്ദേഹം തിരിച്ചെത്തിയപ്പോള്‍ ഉണ്ടായ അണുബാധ മൂലം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെയാണ് മരണം സംഭവിച്ചത്. തികച്ചും അപ്രതീക്ഷിതമായിട്ടാണ് ചാക്കോച്ചന്റെ മരണ വാര്‍ത്ത എത്തിയത്.

പ്രസ്റ്റണ്‍ മലയാളികള്‍ക്കിടയില്‍ അനേകം വര്‍ഷങ്ങളായി സജീവമായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു ചാക്കോച്ചന്‍ മാത്യു. ആദ്യകാല മലയാളിയായ അദ്ദേഹം ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. അതുകൊണ്ടു തന്നെ, മരണ വാര്‍ത്ത പ്രസ്റ്റണിലെ മലയാളി സമൂഹത്തെ ഞെട്ടിച്ചിട്ടുണ്ട്.

അതേസമയം, മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്നും അറിയാന്‍ സാധിച്ചത്. നാട്ടില്‍ കണ്ണൂര്‍ കൊട്ടിയൂര്‍ നീണ്ടുനോക്കി മാളിയേക്കപ്പറമ്പില്‍ കുടുംബാംഗമാണ്.

ഭാര്യ ത്രേസ്യാമ്മ. മക്കള്‍ - ജിമില്‍, ജെറ്റ്‌സണ്‍, എഡ്വിന്‍. മരുമക്കള്‍ - ആഗ്ര ജിമില്‍, ആല്‍ഫ ജെറ്റ്‌സണ്‍. കൊച്ചുമക്കള്‍ - ടെസ്സ, ടിയ, സോഫിയ.

  • ന്യൂഹാമില്‍ മകനെ കാണാനെത്തിയ പിതാവ് വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു
  • യുഎസില്‍ 2 മലയാളിയുവതികള്‍ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളിയുവതി പോലീസ് കസ്റ്റഡിയില്‍
  • ശസ്ത്രക്രിയയ്ക്ക് വിധേയയായ വയനാട് സ്വദേശി ലിവര്‍പൂളില്‍ മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ യുവ മലയാളി നഴ്സ് മരിച്ച നിലയില്‍
  • ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി ഏഞ്ചല്‍ മടങ്ങി; അവസാന യാത്രമൊഴിയേകാന്‍ പ്രിയപ്പെട്ടവര്‍
  • ഇപ്‌സ്‌വിച്ചിലെ ബാബു മത്തായി അന്തരിച്ചു; സംസ്‌കാരം യുകെയില്‍ തന്നെ
  • ലെസ്ലിയ്ക്ക് യാത്രാമൊഴിയേകാന്‍ യുകെ മലയാളി സമൂഹം; പൊതുദര്‍ശനം 15ന്
  • യു കെയില്‍ മലയാളി യുവാവ് ജോലിസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു
  • യുകെയില്‍ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
  • നാട്ടില്‍ നിന്നെത്തിയ പിതാവ് ലണ്ടനില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions