യു.കെ.വാര്‍ത്തകള്‍

ഇറാന്‍ യുദ്ധ ആഘാതം: വിമാന നിരക്കുകള്‍ റോക്കറ്റ് പോലെ കുതിക്കുന്നു; യാത്രക്കാര്‍ക്ക് മേല്‍ 35% വരെ സര്‍ചാര്‍ജ്

ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടന്‍ പണപ്പെരുപ്പത്തിന്റെ ആഘാതം ഏറ്റുവാങ്ങുകയാണ്. ഇപ്പോഴിതാ വിമാന നിരക്കുകള്‍ റോക്കറ്റ് പോലെ കുതിക്കുന്നു. മിഡില്‍ ഈസ്റ്റ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഈ ഷോക്ക് കൂടി വരുന്നത്.

ജെറ്റ് ഇന്ധനത്തിന്റെ വിപണി 'ഭ്രാന്തമായി' മുന്നേറുകയാണെന്ന് എനര്‍ജി മാര്‍ക്കറ്റ് എക്‌സ്‌പേര്‍ട്ട് അമൃത സെന്‍ എംപിമാരോട് പറഞ്ഞു. ഉയര്‍ന്ന ടിക്കറ്റ് നിരക്കുകളായി ഇത് മാറുന്നതോടെ യാത്രക്ക് ഇറങ്ങുന്നവര്‍ ഇതിന്റെ ചൂടറിയും. ക്വാണ്ടാസ്, എയര്‍ ന്യൂസിലാന്‍ഡ്, സ്‌കാന്‍ഡിനേവിയ എസ്എഎ തുടങ്ങിയ നിരവധി എയര്‍ലൈനുകള്‍ ടിക്കറ്റ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗള്‍ഫില്‍ നിന്നുള്ള സപ്ലൈയില്‍ തടസ്സങ്ങള്‍ നേരിടുന്നതിനാല്‍ വിമാന കമ്പനികള്‍ ഈ നിലപാട് തുടരാനുള്ള സാധ്യതയുണ്ടെന്ന് മാര്‍ക്കറ്റ് ഇന്റലിജന്‍സ് അറ്റ് എനര്‍ജി ആസ്‌പെക്ട്‌സ് സ്ഥാപക കൂടിയായ ഡോ. സെന്‍ കോമണ്‍സ് ട്രഷറി കമ്മിറ്റിയില്‍ വ്യക്തമാക്കി. ലോകത്തിലെ ജെറ്റ് ഇന്ധനം ഭൂരിഭാഗവും ഇവിടെ നിന്നുമാണ് വരുന്നത്.

എല്ലാ ശ്രദ്ധയും ക്രൂഡ് ഓയിലില്‍ ആണെങ്കിലും ജെറ്റ് ഇന്ധനവില സൃഷ്ടിക്കുന്ന ആഘാതം കൂടുതലായിരിക്കുമെന്ന് ഡോ. സെന്‍ പറയുന്നു. മിഡില്‍ ഈസ്റ്റിലെ ഉത്പാദനത്തിന് പകരം വെയ്ക്കാന്‍ നിലവില്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ വിമാന നിരക്കുകള്‍ കുതിച്ചുയരാനാണ് സാധ്യത. അടുത്ത ഏതാനും മാസം ഇത് തുടരും, ഡോ. സെന്‍ വ്യക്തമാക്കി.

അതേസമയം, ബ്രിട്ടീഷ് എയര്‍വേസ് സമാന്തര പദ്ധതി സൃഷ്ടിച്ചിട്ടുള്ളതിനാല്‍ തല്‍ക്കാലം നിരക്ക് വര്‍ദ്ധനയുണ്ടാവില്ല. എന്നാല്‍ മറ്റ് പല കമ്പനികളും സര്‍ചാര്‍ജ് വര്‍ദ്ധനവുകളായി ടിക്കറ്റില്‍ നിരക്ക് കൂട്ടുന്നുണ്ട്. പ്രവാസികളുടെ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഒട്ടും അനുകൂലമായ സാഹചര്യമല്ല ഇതെന്നുസാരം.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions