യു.കെ.വാര്‍ത്തകള്‍

ഇമിഗ്രേഷന്‍ നിയമങ്ങളില്‍ മികച്ച വിദ്യാര്‍ത്ഥികള്‍ക്കും ഇളവില്ല; ഫോറിന്‍ സെക്രട്ടറിയുടെ അപേക്ഷ തള്ളി ഹോം ഓഫീസ്

യുകെ ഇമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പിക്കുന്നതിനിടെ മികച്ച വിദ്യാര്‍ത്ഥികള്‍ക്കും പരിഗണനയില്ല. യുകെ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ മികവേറിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് നല്‍കണമെന്ന ഫോറിന്‍ സെക്രട്ടറി വെറ്റ് കൂപ്പറിന്റെ ആവശ്യം ഹോം ഓഫീസ് തള്ളിയിരിക്കുകയാണ്.

ഷെവെനിംഗ് സ്‌കോളാഴ്‌സ് വിഭാഗത്തിലുള്ളവര്‍ക്ക് ഇളവ് അനുവദിക്കണമെന്ന നിര്‍ദ്ദേശമാണ് ഹോം സെക്രട്ടറി ഷബാന മഹ്മൂദ് തള്ളിയത്. മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് യുകെ യൂണിവേഴ്‌സിറ്റികളില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി നേടാന്‍ ഗവണ്‍മെന്റ് ഫണ്ടിംഗ് നല്‍കുന്ന പ്രോഗ്രാമാണ് ഇത്.

എന്നാല്‍ ലോകത്തിലെ അപകടകരമായ രാജ്യങ്ങളില്‍ നിന്നും പഠിക്കാനെത്തുന്ന മിടുക്കര്‍ക്ക് ഈ തീരുമാനം വിനയാകുമെന്ന് കൂപ്പര്‍ ആശങ്കപ്പെടുന്നു. പ്രത്യേകിച്ച് അഫ്ഗാനിസ്ഥാന്‍, സുഡാന്‍ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് ഇത് സാരമായി ബാധിക്കുക. ലേബര്‍ പാര്‍ട്ടിയിലും ഈ ആശങ്ക പടരുന്നുണ്ട്.

ഷെവെനിംഗ് റൂട്ടില്‍ ആയിരത്തിലേറെ ഗ്രാജുവേറ്റ്‌സാണ് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ ഓരോ വര്‍ഷവും എത്തുന്നത്. കഴിഞ്ഞ ആഴ്ച അഫ്ഗാനിസ്ഥാന്‍, കാമറൂണ്‍, മ്യാന്‍മാര്‍, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സ്റ്റുഡന്റ് വിസ നല്‍കുന്നത് ഹോം സെക്രട്ടറി നിര്‍ത്തിവെച്ചിരുന്നു. വന്‍തോതില്‍ വിസാ ദുരുപയോഗം നടക്കുന്ന സാഹചര്യത്തിലായിരുന്നു നടപടി.

ഇമിഗ്രേഷന്‍ നിയമങ്ങള്‍ കടുപ്പിക്കുന്നത് മൂലം വിദേശ വിദ്യാര്‍ത്ഥികളുടെ വരവ് കുറയുന്നത് യുകെ യൂണിവേഴ്സിറ്റികളെ വളരെ ഗുരുതരമായി ബാധിക്കും. യുകെ യൂണിവേഴ്സിറ്റിയുടെ നിലനില്‍പ്പ് തന്നെ വിദേശ വിദ്യാര്‍ത്ഥികളുടെ ഫീസിനെ ആസ്പദമാക്കിയാണ്.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions