യു.കെ.വാര്‍ത്തകള്‍

നോര്‍വിച് സ്കൂളില്‍ വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ സംഭവം; 16കാരന്‍ അറസ്റ്റില്‍

നോര്‍ഫോക് കൗണ്ടിയിലെ നോര്‍വിചിന് സമീപമുള്ള തോപ്പ് സെന്റ് ആന്‍ഡ്രൂ ഹൈസ്കൂളില്‍ വിദ്യാര്‍ത്ഥിനിക്ക് കുത്തേറ്റ സംഭവത്തെ തുടര്‍ന്ന് 16 വയസുള്ള ഒരു ആണ്‍കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു . ഗുരുതര പരിക്ക് ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ ആക്രമണം നടത്തിയെന്ന സംശയത്തില്‍ ആണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത് .

കഴിഞ്ഞദിവസം രാവിലെ സ്കൂളില്‍ ഉണ്ടായ സംഭവത്തില്‍ ഒരു കൗമാരക്കാരിയെ കുത്തിയതായി റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തിയത് . പരിക്കേറ്റ വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട് .

സംഭവത്തിന് പിന്നാലെ സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളെയും സുരക്ഷാ നടപടിയുടെ ഭാഗമായി ലോക്ക്ഡൗണ്‍ നിലയില്‍ സ്കൂള്‍ ക്യാമ്പസിനുള്ളില്‍ തന്നെ തുടരാന്‍ നിര്‍ദ്ദേശിച്ചു. ലണ്ട്രി ലെയിന്‍ റോഡ് താല്‍ക്കാലികമായി അടച്ചിട്ടതായി പോലീസും അറിയിച്ചു. കഴിഞ്ഞ ആഴ്ച ഇതേ സ്കൂളില്‍ റിപ്പോര്‍ട്ട് ചെയ്ത ഹേറ്റ് ക്രൈം സംഭവവുമായി ഈ സംഭവത്തിന് ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ക്ക് പരിമിതമായ വിവരങ്ങള്‍ മാത്രമാണ് ലഭിച്ചതെന്ന് ചിലര്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സ്കൂള്‍ നടത്തിപ്പ് വഹിക്കുന്ന ബ്രോഡ് ഹോറൈസണ്‍സ് എജ്യുക്കേഷന്‍ ട്രസ്റ്റും ഇപ്പോള്‍ കൂടുതല്‍ പ്രതികരിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions