യു.കെ.വാര്‍ത്തകള്‍

അഭയാര്‍ത്ഥി കുടുംബത്തിന് 40000 പൗണ്ട് ഓഫര്‍; കൂടുതല്‍ വെളിപ്പെടുത്താതെ ഹോം ഓഫീസ്

അഭയാര്‍ത്ഥി കുടുംബങ്ങള്‍ക്ക് സ്വമേധയാ രാജ്യം വിടാന്‍ 40000 പൗണ്ട് വരെ നല്‍കുന്ന സര്‍ക്കാര്‍ പദ്ധതിയില്‍ വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ പുതിയ പദ്ധതിയില്‍ എത്ര കുടുംബം അപേക്ഷ നല്‍കിയെന്ന വിവരം പുറത്തുവിടാന്‍ ഹോം ഓഫീസ് തയാറായിട്ടില്ല. അഭയാര്‍ത്ഥികള്‍ രാത്രം വിടാന്‍ ഓരോ വ്യക്തിയ്ക്കും പതിനായിരം പൗണ്ട് വീതം നാലു പേര്‍ക്ക് നാല്‍പതിനായിരം പൗണ്ട് വരെ നല്‍കുമെന്നായിരുന്നു പ്രഖ്യാപനം.

ആദ്യ ഘട്ടത്തില്‍ 150 കുടുംബങ്ങളോട് ഈ പദ്ധതിക്ക് അപേക്ഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അവര്‍ക്ക് ഈ ഓഫര്‍ സ്വീകരിക്കാന്‍ ഏഴ് ദിവസത്തെ സമയം നല്‍കിയിരുന്നു. ആദ്യം നിശ്ചയിച്ചിരുന്ന അവസാന തീയതി ഇന്നലെ അര്‍ധരാത്രിയായിരുന്നു. എന്നാല്‍ പിന്നീട് അപേക്ഷിക്കാനുള്ള സമയപരിധി വ്യാഴാഴ്ച വരെ നീട്ടിയതായി ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.

ഇതിനിടെ, വൈകിട്ട് ആറുമണിവരെ എത്ര കുടുംബങ്ങള്‍ ഈ ഓഫര്‍ സ്വീകരിച്ചുവെന്ന വിവരം പുറത്തുവിടാന്‍ മന്ത്രാലയം തയാറായില്ല.

പദ്ധതി വിജയകരമാണെന്ന് വിലയിരുത്തിയാല്‍ ഇത് ആയിരക്കണക്കിന് കുടുംബങ്ങളെ ബ്രിട്ടനില്‍ നിന്ന് മടക്കി അയക്കാമെന്നായിരുന്നു അധികൃതരുടെ കണക്കുകൂട്ടല്‍.

നിലവിലുള്ള സ്വമേധയാ മടങ്ങല്‍ പദ്ധതികളില്‍ പരമാവധി 3,000പൗണ്ട് മാത്രമാണ് നല്‍കുന്നത്. അതുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ പദ്ധതിയില്‍ വലിയ തുകയാണ് പ്രഖ്യാപച്ചിരിക്കുന്നത്,

അഭയം നിഷേധിക്കപ്പെട്ട ഒരു കുടുംബത്തെ ഹോട്ടലുകളിലും മറ്റു താമസ സൗകര്യങ്ങളിലുമായി പാര്‍പ്പിക്കാന്‍ ഒരു വര്‍ഷത്തില്‍ ശരാശരി 158,000 പൗണ്ട് വരെ ചെലവാകുന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. അതിനാല്‍ അവര്‍ സ്വമേധയാ മടങ്ങുകയാണെങ്കില്‍ നികുതിദായകര്‍ക്ക് ദീര്‍ഘകാലത്തില്‍ വലിയ ലാഭമുണ്ടാകുമെന്നാണ് സര്‍ക്കാരിന്റെ വാദം.

  • ഹെല്‍ത്ത് & കെയര്‍ വര്‍ക്കര്‍ വിസ ആപ്ലിക്കേഷനുകളില്‍ 65% ഇടിവ്!
  • നിയമ ജോലി ഉപേക്ഷിച്ച് ഫുള്‍ ടൈം ഡോഗ് വാക്കറായി; ദിവസവും 400 പൗണ്ട് വരെ വരുമാനം നേടുന്നുവെന്ന് യുവതി
  • കിടപ്പുരോഗിയെ ബലാത്സംഗത്തിന് ഇരയാക്കി; പാക് കെയറര്‍ക്ക് 12 വര്‍ഷം ജയില്‍
  • യുകെയില്‍ സിക്ക് ബസ് ഡ്രൈവറെ മര്‍ദിച്ച് ബസ് തട്ടിയെടുത്തു; 20കാരന്‍ അറസ്റ്റില്‍
  • പലിശ നിരക്കുകള്‍ കൂട്ടാതെ ബാങ്ക് ഓഫ് ഇംഗ്ലണ്ട്, എങ്കിലും മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ മുന്നോട്ട്
  • ഇംഗ്ലണ്ടിലും, വെയില്‍സിലും കുട്ടികളുടെ കുറ്റകൃത്യങ്ങള്‍ക്ക് മാതാപിതാക്കള്‍ക്ക് ശിക്ഷ വരും!
  • റെന്റര്‍സ് റൈറ്റ് ആക്ട് ഭീതി; ഇംഗ്ലണ്ടില്‍ വീട് വാടകക്ക് കൊടുക്കുന്നവര്‍ കളമൊഴിയുന്നു
  • മികച്ച യൂണിവേഴ്‌സിറ്റി സെന്റ് ആന്‍ഡ്രുസ്; എല്‍എസ്സിയും ഇമ്പിരിയല്‍ കോളേജും രണ്ടും മൂന്നും സ്ഥാനത്ത്
  • ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കിയ സംഭവം; കാരണം കണ്ടെത്തി നാഷണല്‍ എയര്‍ ട്രാഫിക് സര്‍വീസസ്
  • ബിന്‍ലാദനെ പുകഴ്ത്തി; മുസ്ലീം പുരോഹിതന് നല്‍കിയ പുരസ്‌കാരം പിന്‍വലിച്ച് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions