യു.കെ.വാര്‍ത്തകള്‍

യുകെയില്‍ പെട്രോള്‍ വില 18 മാസത്തെ ഉയര്‍ച്ചയില്‍; വാറ്റ് ഇനത്തില്‍ ഖജനാവിലേക്ക് ഒഴുകുക 1 ബില്ല്യണ്‍ പൗണ്ട്

ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ യുകെയിലെ പെട്രോള്‍ പമ്പുകളില്‍ വിലകള്‍ കുതിച്ചുയരുകയാണ്. പെട്രോള്‍ വില 18 മാസത്തെ ഉയര്‍ന്ന നിരക്കിലാണ് എത്തിയത്. പമ്പുകളിലെ വില വര്‍ധിപ്പിക്കുന്നതിനെതിരെ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് റീട്ടെയിലര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ധന കമ്പനി മേധാവികളുമായി ചാന്‍സലര്‍ ചര്‍ച്ച നടത്തി.

വില വര്‍ധന ആവശ്യത്തിനുള്ളത് മാത്രമായിരിക്കണമെന്ന് റീവ്‌സ് കമ്പനി മേധാവികളോട് പറഞ്ഞു. മര്യാദയില്ലാത്ത നിരക്ക് വര്‍ധനവുകള്‍ അംഗീകരിക്കില്ലെന്ന് എനര്‍ജി സെക്രട്ടറി എഡ് മിലിബന്ദും പറഞ്ഞു. അതേസമയം സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ധനവില വര്‍ധിക്കുന്നത് ട്രഷറിയെ സംബന്ധിച്ച് സന്തോഷമുള്ള കാര്യം കൂടിയാണ്.

നിരക്ക് വര്‍ധനവുകളുടെ പശ്ചാത്തലത്തില്‍ വര്‍ഷത്തില്‍ 1 ബില്ല്യണ്‍ പൗണ്ട് അധികം ലഭിക്കാന്‍ ഇത് വഴിയൊരുക്കും. പെട്രോള്‍ വില്‍പ്പനയിലെ വാറ്റ് ഇനത്തില്‍ പ്രതിമാസം 20 മില്ല്യണ്‍ പൗണ്ട് ചാന്‍സലര്‍ക്ക് അധികം ലഭിക്കുമെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഡീസല്‍ വില്‍പ്പനയിലൂടെ 71 മില്ല്യണ്‍ പൗണ്ടും ഖജനാവിലേക്ക് ഒഴുകും.

ഇറാന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പമ്പുകളില്‍ നിരക്കുകള്‍ വലിയ തോതില്‍ ഉയരുകയാണ്. റഷ്യ യുക്രെയ്ന്‍ യുദ്ധ സമയത്ത് ടോറി ഗവണ്‍മെന്റ് അഞ്ചു പെന്‍സ് ഫ്യുവല്‍ ഡ്യൂട്ടി കുറച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഈ ഇളവ് പിന്‍വലിച്ച റീവ്‌സ് ഈ വര്‍ഷം സെപ്തംബറിലും 2027 മാര്‍ച്ചിലുമായി അഞ്ചു പെന്‍സ് ഇളവ് പൂര്‍ണമായും ഒഴിവാക്കുമെന്നു പറഞ്ഞിരുന്നു. യുദ്ധത്തിന് പിന്നാലെ അവശ്യ സാധനങ്ങള്‍ക്ക് വില ഉയരുന്ന സ്ഥിതിയില്‍ ജനം വലിയ പരിഭ്രാന്തിയിലാണ്.

  • യുകെയില്‍ ജോബ് വേക്കന്‍സികള്‍ വെട്ടിക്കുറച്ച് സ്ഥാപനങ്ങള്‍; തൊഴിലില്ലായ്മ 4.9 ശതമാനത്തില്‍
  • തേംസ് വാട്ടറും ഹോസ് പൈപ് നിരോധനം പ്രഖ്യാപിച്ചു; ചൂട് തുടര്‍ന്നാല്‍ ഭക്ഷ്യ ക്ഷാമവും
  • സിജെപി സമരത്തിന് പിന്തുണയുമായി ലണ്ടനിലും ന്യൂയോര്‍ക്കിലും പ്രതിഷേധം
  • യുകെയിലെ മലയാളി ദമ്പതികള്‍ക്ക് നേരെ സെര്‍ബിയയില്‍ അതിക്രമം​
  • ലിസ നാന്‍ഡിക്ക് ഡിജിറ്റല്‍ ചുമതലയും; ബേണ്‍ഹാം മന്ത്രിസഭയില്‍ സുപ്രധാന പദവി
  • ഒക്ടോബര്‍ മുതല്‍ ഇലക്ട്രിസിറ്റി ബില്ലുകളിലെ വാറ്റ് റദ്ദാക്കി ബേണ്‍ഹാം
  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions