യു.കെ.വാര്‍ത്തകള്‍

കെന്റിലെ മെനിഞ്ചൈറ്റിസ് ബാധ; ആയിരങ്ങള്‍ക്കിടയില്‍ രോഗം വ്യാപിച്ചെന്ന ആശങ്കയില്‍ ആരോഗ്യ മേധാവികള്‍

കെന്റിലെ മെനിഞ്ചൈറ്റിസ് വ്യാപനത്തില്‍ വലിയ വീഴ്ച സംഭവിച്ചതായി ആരോപണം. മാരകമായ രോഗവ്യാപനം പിടിച്ചുനിര്‍ത്താനും, രോഗികളെ കണ്ടെത്താനും ആരോഗ്യ വകുപ്പ് നെട്ടോട്ടത്തിലാണ്. ആയിരക്കണക്കിന് രോഗികളെ ഇതിനകം സൃഷ്ടിച്ചിരിക്കാമെന്ന ആശങ്കയിലാണ് വകുപ്പ്.

ഇതിനകം 2 പേരുടെ മരണത്തിനും, 11 പേരെ ഗുരുതരാവസ്ഥയിലുമായിക്കിയ രോഗത്തിനെതിരെ 2000 വിദ്യാര്‍ത്ഥികള്‍ക്ക് കാന്റര്‍ബറിയില്‍ പ്രിവന്റീവ് ആന്റിബയോട്ടിക്കുകള്‍ നല്‍കി. ഒരു യൂണിവേഴ്‌സിറ്റി വിദ്യര്‍ത്ഥിയും, 18 വയസ്സുള്ള ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമാണ് മരണപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സയിലുള്ള ചിലര്‍ ഇന്‍ഡ്യൂസ്ഡ് കോമയിലാണ്.

കാന്റര്‍ബറിക്ക് പുറത്തുള്ള രണ്ട് സ്‌കൂളുകലിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ലണ്ടനില്‍ ഉള്‍പ്പെടെ ഒരു സ്ത്രീയിലും രോഗലക്ഷണങ്ങള്‍ കണ്ടതോടെ എത്രത്തോളം വ്യാപനം ഉണ്ടായെന്ന ആശങ്ക ശക്തമായി. അടുത്ത് ഇടപഴകുന്നതിലൂടെയാണ് മെനിഞ്ചൈറ്റിസ് പകരുന്നത്. ഗുരുതരമായ ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ് രോഗത്തിന് ഇടയാക്കുന്നത്.

13 മുതല്‍ 14 വയസു വരെയുള്ള കുട്ടികള്‍ക്കാണ് മെനിഞ്ചൈറ്റിസിന് എതിരായ എസിഡബ്യുവൈ-135 വാക്‌സിനേഷന്‍ നല്‍കുന്നത്. വിദ്യാര്‍ത്ഥികളില്‍ 73 ശതമാനമാണ് ഈ വാക്‌സിനേഷന്‍ നിരക്ക്.

കാന്റര്‍ബറിയിലെ നൈറ്റ്ക്ലബാണ് പ്രഭവകേന്ദ്രമെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടെ വന്നുപോയ ആയിരക്കണക്കിന് പേരെ ബന്ധപ്പെടാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. മാര്‍ച്ച് 5, 6, 7 തീയതികളില്‍ ക്ലബ് കെമിസ്ട്രി സന്ദര്‍ശിച്ചവര്‍ മുന്നോട്ട് വരണമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ആവശ്യപ്പെട്ടു.

ഒരു ബര്‍ത്ത്‌ഡേ സെലിബ്രേഷന്റെ ഭാഗമായാണ് തങ്ങളുടെ സുഹൃത്തുക്കള്‍ ഇവിടേക്ക് പോയതെന്ന് ഒരു പെണ്‍കുട്ടി പറഞ്ഞു. എന്നാല്‍ ദിവസങ്ങള്‍ക്ക് പിന്നാലെ ഓരോരുത്തരായി രോഗബാധിതരാകുകയാണ് ചെയ്തത്.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions