നാട്ടുവാര്‍ത്തകള്‍

ജോസഫ് ഗ്രൂപ്പില്‍ തലമുറ മാറ്റം; പി.ജെ ജോസഫിന് പകരം മകന്‍ അപു ജോണ്‍ ജോസഫ്; 8 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു, 5 പുതുമുഖങ്ങള്‍

ഇടുക്കി: തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി. ജെ. ജോസഫ് ഇത്തവണ മത്സരത്തിനില്ല. പകരം മകന്‍ അപു ജോണ്‍ ജോസഫ് മത്സരിക്കും. അര നൂറ്റാണ്ടിലധികമായി പി. ജെ. ജോസഫ് മത്സരിച്ചുവരുന്ന മണ്ഡലമാണ് തൊടുപുഴ. 1970 മുതല്‍ പത്ത് തവണ തൊടുപുഴ മണ്ഡലത്തില്‍ നിന്ന് പി. ജെ. ജോസഫാണ് മത്സരിച്ചിരുന്നത്. പി. ജെ. ജോസഫ് മത്സരിക്കുന്നില്ലെങ്കില്‍ താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് അപു നേതൃത്വത്തെ അറിയിച്ചിരുന്നു.

ഏറ്റുമാനൂര്‍, ഇടുക്കി സീറ്റുകള്‍ കോണ്‍ഗ്രസിന് വിട്ടുനല്‍കിയിരുന്നു. തൃക്കരിപ്പൂരിന് പകരം കാഞ്ഞങ്ങാട് കേരള കോണ്‍ഗ്രസിന് ലഭിച്ചു. മത്സര രംഗത്ത് നിന്നുള്ള പിന്മാറ്റം പിജെ ജോസഫിന്റെ താല്പര്യ പ്രകാരമാണെന്ന് പിസി തോമസ് പറഞ്ഞു. സീറ്റുകള്‍ വിട്ടുകൊടുത്തത് ഒരു തവണത്തേക്ക് മാത്രമാണ്. അടുത്ത തവണ തിരികെ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് ഉറപ്പ് നല്‍കിയെന്ന് അദേഹം വ്യക്തമാക്കി.

തിരുവല്ല- അഡ്വ.വര്‍ഗീസ് മാമ്മന്‍
കുട്ടനാട്-റെജി ചെറിയാന്‍
ചങ്ങനാശേരി- വിനു ജോബ്
കടുത്തുരുത്തി-അഡ്വ. മോന്‍സ് ജോസഫ്
തൊടുപുഴ- അപു ജോണ്‍ ജോസഫ്
കോതമംഗലം- ഷിബു തെക്കുംപുറം
ഇരിങ്ങാലക്കുട-അഡ്വ. തോമസ് ഉണ്ണിയാടന്‍
കാഞ്ഞങ്ങാട്-ഷൈജി ഓട്ടപ്പള്ളി

  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  • ഐഫോണും ബൈക്കും വാങ്ങാന്‍ ആലപ്പുഴയില്‍ വയോധികനെ കൊലപ്പെടുത്തി; 13കാരിയും മൂന്ന് കൗമാരക്കാരും കസ്റ്റഡിയില്‍!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions