യു.കെ.വാര്‍ത്തകള്‍

ദയാവധം നിയമവിധേയമാക്കുന്ന ബില്‍ തള്ളി സ്‌കോട്ടിഷ് പാര്‍ലമെന്റ്

ദയാവധം നിയമവിധേയമാക്കുന്ന 'അസിസ്റ്റഡ് ഡൈയിംഗ് ഫോര്‍ ടെര്‍മിനലി ഇല്‍ അഡള്‍ട്ട്‌സ് (സ്‌കോട്ട്‌ലാന്‍ഡ്) ബില്‍ 57 ന് എതിരെ 69 വോട്ടുകള്‍ക്ക് സ്‌കോട്ടിഷ് പാര്‍ലമെന്റ് തള്ളി. താന്‍ വോട്ടിംഗില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി നീല്‍ ഗ്രേ നേരത്തേ പ്രഖ്യാപിച്ചിരുന്നു. ഈ ബില്ലിന്മേല്‍ മനസാക്ഷിക്കനുസരിച്ച് വോട്ട് ചെയ്യാനുള്ള അവകാശം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ എം പിമാര്‍ക്ക് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഔദ്യോഗിക നിലപാട് എടുത്തിരുന്നില്ല.

ഇത് മൂന്നാം തവണയാണ് ദയാവധ നില്‍ സ്‌കോട്ടിഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പരാജയപ്പെടുന്നത്. നേരത്തേ മരണമടഞ്ഞ മാര്‍ഗോ മാക്‌ഡൊണാള്‍ഡും സ്‌കോട്ടിഷ് ഗ്രീന്‍ പാര്‍ട്ടിയുടെ സഹനേതാവ് പാട്രിക്ക് ഹാര്‍വിയും ഈ ബില്‍ അവതരിപ്പിച്ചപ്പോഴും അത് തള്ളിക്കളഞ്ഞിരുന്നു. ലിബറല്‍ ഡെമോക്രാറ്റ് എം പി ജെറെമി പുര്‍വിസ് 2004 ല്‍ ഈ ബില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ആവശ്യമായ പിന്തുണ ലഭിക്കാത്തതിനാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്വന്തമായി തീരുമാനമെടുക്കാന്‍ പ്രാപ്തിയുള്ള, മാറാവ്യാധികള്‍ കൊണ്ട് വലയുന്ന പ്രായപൂര്‍ത്തിയായവര്‍ക്ക് വൈദ്യസഹായത്തോടെ മരണം വരിക്കാന്‍ സഹായിക്കണമോ എന്നായിരുന്നു എം പിമാരോട് ചോദിച്ചിരുന്നത്.

കഴിഞ്ഞയാഴ്ച്ച പല ദിവസങ്ങളിലും പാതിരാത്രി വരെ നീണ്ട ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്‍ പാര്‍ലമെന്റ് തള്ളിയത്. ബില്ലിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ട 175 ഭേദഗതികള്‍ പാര്‍ലമെന്റ് അംഗീകരിച്ചിരുന്നു. എന്നാല്‍, ഏറെ വികാരഭരിതമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്നലെ എം പിമാര്‍ ബില്‍ നിരാകരിക്കുകയായിരുന്നു. ഈ ബില്‍ ഒരുപക്ഷെ നിസഹായര്‍ക്കും,. വൈകല്യങ്ങള്‍ ഉള്ളവര്‍ക്കും എതിരെ പ്രയോഗിച്ചേക്കാം എന്ന ആശങ്കയാണ് ബില്ലിനെ എതിര്‍ത്തവര്‍ പ്രധാനമായും എടുത്തു കാണിച്ചത്. ലിയാം മെക്ആര്‍തര്‍ ആണ് ബില്‍ കൊണ്ടുവന്നത്.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions