യു.കെ.വാര്‍ത്തകള്‍

മെനിഞ്ചൈറ്റിസ് കെന്റിലെ രണ്ടാമത്തെ യൂണിവേഴ്‌സിറ്റിയിലേക്കും പടര്‍ന്നു; കാന്റര്‍ബറിയില്‍ 5000 വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന്‍

യുകെയില്‍ രണ്ട് പേരുടെ ജീവനെടുത്ത് പടര്‍ന്ന് പിടിക്കുന്ന മെനിഞ്ചൈറ്റിസ് പകര്‍ച്ചവ്യാധി കെന്റിലെ രണ്ടാമത്തെ യൂണിവേഴ്‌സിറ്റിയിലും സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി തങ്ങളുടെ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് മെനിഞ്ചൈറ്റിസ് സ്ഥിരീകരിച്ചതായി കാന്റര്‍ബറി ക്രൈസ്റ്റ് ചര്‍ച്ച് യൂണിവേഴ്‌സിറ്റി വെളിപ്പെടുത്തി. ഈ വ്യക്തിക്ക് വളരെ കുറച്ച് പേരുമായാണ് ബന്ധമുണ്ടായിരുന്നതെന്നും, ഇവര്‍ക്ക് ജാഗ്രതയുടെ ഭാഗമായി ആന്റിബയോട്ടിക്കുകള്‍ സ്വീകരിക്കാമെന്നും യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശിച്ചു.

കാന്റര്‍ബറിയിലെ ക്ലബ് കെമിസ്ട്രി തന്നെയാണ് പുതിയ കേസുകളുടെയും ഉത്ഭവകേന്ദ്രം. മാര്‍ച്ച് 5, 6, 7 തീയതികളില്‍ ഇവിടെ എത്തിയവര്‍ക്കാണ് രോഗങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. കെന്റ് യൂമിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയും, ഫേവര്‍ഷാം ക്യൂന്‍ എലിസബത്ത് ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമാണ് രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടത്.

മറ്റ് അഞ്ച് സ്‌കൂളുകളില്‍ കൂടി രോഗം കണ്ടെത്തിയിട്ടുണ്ട്. ബ്രോഡ്‌സ്‌റ്റെയേഴ്‌സ് ഡെയിന്‍ കോര്‍ട്ട് ഗ്രാമര്‍ സ്‌കൂള്‍, സിമോണ്‍ ലാംഗ്ടണ്‍ ഗ്രാമര്‍ സ്‌കൂള്‍ & കാന്റര്‍ബറി അക്കാഡമി, ആഷ്‌ഫോര്‍ഡിലെ ഹിഗ്വര്‍ത്ത് ഗ്രാമര്‍ സ്‌കൂള്‍, നോര്‍ട്ടണ്‍ നാച്ച്ബുള്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് കേസുകള്‍ സ്ഥിരീകരിച്ചത്.

കെന്റില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട മെനിഞ്ചൈറ്റിസ് ബാധയില്‍ രോഗബാധിതരുടെ എണ്ണം 20 ആയാണ് ഉയര്‍ന്നത്. ഇന്നലെ 15-ല്‍ നിന്നും കേസുകള്‍ ഉയരാന്‍ തുടങ്ങിയതോടെ സംഭവം ദേശീയ പ്രശ്‌നമായി യുകെഎച്ച്എസ്എ പ്രഖ്യാപിച്ചു. ഒരു തലമുറയിലും കാണാത്ത തരത്തിലാണ് ബ്രിട്ടനില്‍ രോഗം വ്യാപിക്കുന്നത്.

വിരളമായിട്ടാണെങ്കിലും, മരണകാരണം വരെ ആയേക്കാവുന്ന രോഗത്തിന്റെ അസാധാരണമായ വ്യാപനം എന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഈ സാഹചര്യത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

മെനിഞ്ചൈറ്റിസ് വ്യാപനം വര്‍ദ്ധിക്കുകയും, വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധവേണമെന്ന നിര്‍ദ്ദേശം വരികയും ചെയ്തതോടെ ആശങ്കാകുലരായ മാതാപിതാക്കള്‍ മെനിഞ്ചൈറ്റിസ് വാക്‌സിനായി ഫാര്‍മസികള്‍ കയറിയിറങ്ങുകയാണ്, മെനിഞ്ചൈറ്റിസ് വ്യാപനത്തില്‍ ഇതുവരെ രണ്ട് വിദ്യാര്‍ത്ഥികള്‍ മരണപ്പെടുകയും 13 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യക്കാര്‍ ഏറിയതോടെ ഇപ്പോള്‍ വാക്‌സിന് ക്ഷാമം നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പല ഫാര്‍മസികള്‍ക്കും മൊത്തവിതരണക്കാരില്‍ നിന്നും ആവശ്യത്തിനുള്ള സ്റ്റോക്ക് ലഭിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈസ്റ്ററിന് വീടുകളിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ രാജ്യത്ത് ഉടനീളം രോഗം പരത്തി, ഇന്‍ഫെക്ഷന്റെ 'രണ്ടാം തരംഗത്തിന്' വഴിയൊരുക്കുമെന്നാണ് ആശങ്ക പരക്കുന്നത്.

ഈസ്റ്ററിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നതിനാല്‍ കാന്റര്‍ബറിക്ക് പുറത്തേക്കും രോഗം പടരുമെന്നാണ് ആശങ്കയുണ്ട്. 14 ദിവസത്തെ ഇന്‍കുബേഷന്‍ പിരീഡ് ഉണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് കരുതുന്നു.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions