യു.കെ.വാര്‍ത്തകള്‍

സഫോക്ക് കൗണ്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യുകെ മലയാളി ജയാ ജോര്‍ജി



സഫോക്ക് കൗണ്ടി കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മലയാളിയായ ജയാ ജോര്‍ജി. ആദ്യമായാണ് ഏഷ്യയില്‍ നിന്നുള്ള ഒരു വനിതാ ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. കാഞ്ഞങ്ങാട് സ്വദേശിയും അഭിഭാഷകയുമായ ജയ ജോര്‍ജിയാണ് മലയാളിക്ക് അഭിമാനമായി മാറുന്നത്. ലേബര്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകയായ ജയയ്ക്ക് പാര്‍ട്ടി സുരക്ഷിതമായ സീറ്റു തന്നെയാണ് നല്‍കിയിരിക്കുന്നത്. എന്‍എച്ച്എസില്‍ ജോലി തുടരുന്നതിനൊപ്പം സജീവ രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തി വരികയാണ് ജയാ ജോര്‍ജി.

ലേബര്‍ പാര്‍ട്ടിയില്‍ സജീവമായി പ്രവര്‍ത്തിച്ച ജയ പ്രാദേശികവും ദേശീയവുമായ തലത്തില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച് ശ്രദ്ധ നേടിയിരുന്നു. നിലവില്‍ കണ്‍സര്‍വേറ്റിവ് സ്വാധീനമുള്ള പ്രദേശമായതിനാല്‍ ഈ സീറ്റ് രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ളതാണ്.

കേംബ്രിഡ്ജില്‍ മികച്ച നഴ്‌സിനുള്ള പുരസ്‌കാരം നേടിയ ജോര്‍ജി എബ്രഹാമിന്റെ ഭാര്യയാണ് ജയ. അഭിഭാഷകയായിരുന്ന പിതാവ് ജോസും കോളജ് പ്രൊഫസറായിരുന്ന പരേതയായ മാതാവ് മേരിക്കുട്ടിയും ജയയുടെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ പിന്തുണയേകിയവരാണ്.

യുകെ മലയാളി സമൂഹത്തിന് വലിയ അംഗീകാരമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വമെന്ന് ജയ പറഞ്ഞു. സഫോക്ക് കാന്‍സര്‍ സപ്പോര്‍ട്ട് അംബാസിഡര്‍, ഇപ്‌സ്വിച്ച് മലയാളി അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ത്രീകള്‍ക്കായുള്ള ഫ്യൂച്ചര്‍ ഫിമെയില്‍ സൊസൈറ്റിയിലും പ്രവര്‍ത്തിക്കുന്നുണ്ട്.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions