യു.കെ.വാര്‍ത്തകള്‍

യുകെ കടമെടുപ്പ് ചെലവുകള്‍ 2008ന് ശേഷം ഏറ്റവും ഉയര്‍ന്ന നിലയില്‍

2008-ലെ സാമ്പത്തിക പ്രതിസന്ധികാലത്തിനുശേഷം ആദ്യമായി യുകെ ഗവണ്‍മെന്റിന്റെ കടമെടുപ്പ് ചെലവുകള്‍ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തി. അന്ന് ആഗോള തലത്തില്‍ ഗവണ്‍മെന്റുകളുടെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കിയത് കടമെടുപ്പ് ചെലവുകള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു. ഈ ഘട്ടത്തില്‍ മൂന്ന് തവണയായി പലിശ നിരക്ക് വര്‍ധന ഈ വര്‍ഷം പ്രതീക്ഷിക്കാമെന്നാണ് ധനകാര്യ വിപണികള്‍ പ്രതീക്ഷിക്കുന്നത്.

ഗവണ്‍മെന്റ് കടമെടുപ്പിന് ഉപയോഗിക്കുന്ന യീല്‍ഡിന്റെ പലിശ നിരക്കുകള്‍ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് എത്തിയിരിക്കുന്നത്. നിക്ഷേപകര്‍ ഗവണ്‍മെന്റ് ബോണ്ടുകള്‍ ഉപേക്ഷിക്കുന്നതും തിരിച്ചടിയാണ്. വ്യാഴാഴ്ച ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ 3.75 ശതമാനത്തില്‍ നിലനിര്‍ത്താനാണ് തീരുമാനിച്ചത്. ഇതോടെ 2026 വര്‍ഷത്തില്‍ മൂന്ന് പലിശ നിരക്ക് വര്‍ധനയ്ക്ക് സാധ്യതയുണ്ടെന്ന് വിപണി പ്രവചിക്കുന്നു.

ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിന് ഉയര്‍ന്ന ഗില്‍റ്റ് യീല്‍ഡുകള്‍ തലവേദനയാണ് സൃഷ്ടിക്കുന്നത്. ഗവണ്‍മെന്റിന്റെ കടത്തിന് മുകളിലേക്കാണ് ഈ ചെലവ് കൂടി വരുന്നത്. മിഡില്‍ ഈസ്റ്റിലേക്ക് അമേരിക്ക കൂടുതല്‍ സൈന്യത്തെ അയയ്ക്കുന്നുവെന്ന റിപ്പോര്‍ട്ട് ദഹിക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് അറ്റ്‌ലാന്റിക്കിന്റെ ഇരുവശത്തുമുള്ള സ്‌റ്റോക്ക് മാര്‍ക്കറ്റുകള്‍.

ഡോളറിനെതിരെ പൗണ്ടിന്റെ മൂല്യം 1 ശതമാനത്തോളം താഴ്ന്ന് 1.3316 ഡോളറിലെത്തി. ഗവണ്‍മെന്റ് ബോണ്ടുകള്‍ നിക്ഷേപകര്‍ കൈയൊഴിയുന്നത് മറ്റൊരിടത്തും കാണാത്ത വേഗതയിലാണ്. അതിനാല്‍ കൂടുതല്‍ എനര്‍ജി സബ്‌സിഡി പോലുള്ളവ താങ്ങാന്‍ ഗവണ്‍മെന്റിന് ശേഷിയില്ലാതാവും.

  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  • എംപ്ലോയീസ് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കാമെന്നു വെസ് സ്ട്രീറ്റിംഗ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions