യു.കെ.വാര്‍ത്തകള്‍

കൈകെട്ടിയിട്ടാല്‍ രാജി; ഭീഷണിയുമായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ്

കുടിയേറ്റ നിയന്ത്രണങ്ങളില്‍ സ്വീകരിച്ചിരിക്കുന്ന കര്‍ശന നിലപാടുകള്‍ പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നര്‍ രംഗത്തെത്തിയതോടെ കടുത്ത നിലപാടുമായി ഹോം സെക്രട്ടറി ഷബാന മഹ്മൂദ്. കടുത്ത നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറുടെ ആവശ്യമാണ് പൊട്ടിത്തെറിയിലേക്ക് നയിക്കുന്നത്. എന്നാല്‍ ഇത് നടപ്പായാല്‍ ഷബാന മഹ്മൂദ് ഹോം സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുമെന്നാണ് സൂചന.

നേതൃപോരാട്ടത്തിന്റെ ഭാഗമായാണ് റെയ്‌നര്‍ ഈ ആവശ്യം ഉന്നയിക്കുന്നതെന്നാണ് കരുതുന്നത്. യുകെയില്‍ സ്ഥിരതാമസത്തിന് അവകാശം ലഭിക്കാനുള്ള സമയപരിധി ഇരട്ടിയാക്കാനുള്ള നീക്കത്തിന് എതിരെയാണ് റെയ്‌നര്‍ നിലയുറപ്പിക്കുന്നത്. ഇത് വിശ്വാസലംഘനമാണെന്നാണ് റെയ്‌നറുടെ നിലപാട്.

ചെങ്കോട്ട സീറ്റുകളില്‍ നിഗല്‍ ഫരാഗിന്റെ റിഫോം പാര്‍ട്ടിക്ക് പിന്തുണയേറുന്നത് തടയാനാണ് മഹ്മൂദ് നയങ്ങള്‍ പ്രഖ്യാപിച്ചത്. ലേബര്‍ പാര്‍ട്ടിയിലെ ഇടത് എംപിമാരുടെ പിന്തുണ നേടാന്‍ ശ്രമിക്കുന്ന റെയ്‌നര്‍ ഈ നയങ്ങള്‍ കുടിയേറ്റക്കാരുടെ ഭാവിയെ ആശങ്കയിലാക്കുന്നുവെന്നാണ് കുറ്റപ്പെടുത്തുന്നത്.

എന്നാല്‍ പരിഷ്‌കാരങ്ങള്‍ക്ക് എതിരായ നീക്കങ്ങളെ ഹോം സെക്രട്ടറി അംഗീകരിക്കില്ലെന്നാണ് ഇവരുടെ അടുപ്പക്കാര്‍ വ്യക്തമാക്കുന്നത്. 'എന്റെ പണിയെടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഈ ജോലി ഞാന്‍ ചെയ്യില്ലെന്ന്', മഹ്മൂദ് പ്രധാനമന്ത്രിയെ അറിയിച്ചതായാണ് വിവരം. പദ്ധതികളില്‍ വെള്ളം ചേര്‍ക്കാന്‍ നിര്‍ബന്ധിച്ചാല്‍ താന്‍ രാജിവെയ്ക്കുമെന്ന് ഭീഷണി മുഴക്കിയതായുള്ള വാര്‍ത്തകളെ ഹോം ഓഫീസും, നം.10 ഓഫീസും നിഷേധിച്ചിട്ടുണ്ട്.

  • യുകെയിലെ എഐ മന്ത്രിയായി ഇന്ത്യന്‍ വംശജനായ കനിഷ്‌ക നാരായണ്‍
  • ജലക്ഷാമം രൂക്ഷം; ഹോസ്‌പൈപ്പ് നിരോധനം കൂടുതല്‍ മേഖലകളിലേക്ക്
  • എന്‍എച്ച്എസ് ഉപേക്ഷിക്കുന്ന യുവ മിഡ്‌വൈഫുമാരുടെഎണ്ണം കൂടുന്നു
  • സോഷ്യല്‍ കെയര്‍ മേഖലയെ രക്ഷിക്കാന്‍ വിവാദ 'ഡെത്ത് ടാക്‌സ്' പരിഗണിക്കുമെന്ന് ബേണ്‍ഹാം
  • ബ്രിട്ടനെ ഇനി ബേണ്‍ഹാം നയിക്കും; സ്റ്റാര്‍മറുടെ അടുത്ത അനുയായികള്‍ ക്യാബിനറ്റില്‍ നിന്ന് പുറത്ത്
  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions