യു.കെ.വാര്‍ത്തകള്‍

2019ന് ശേഷം ആദ്യമായി എന്‍എച്ച്എസില്‍ നാട്ടുകാര്‍ക്ക് സംതൃപ്തി കൂടി

എന്‍എച്ച്എസിന് മേലുള്ള പൊതുജനങ്ങളുടെ സംതൃപ്തി 2019-ന് ശേഷം ആദ്യമായി വര്‍ധിച്ചു. എന്‍എച്ച്എസ് നടത്തിപ്പില്‍ ബ്രിട്ടനിലെ വോട്ടര്‍മാര്‍ പുലര്‍ത്തുന്ന സംതൃപ്തി കഴിഞ്ഞ വര്‍ഷത്തെ റെക്കോര്‍ഡ് താഴ്ചയായ 21 ശതമാനത്തില്‍ നിന്നും 26 ശതമാനത്തിലേക്കാണ് കരകയറിയത്. കൂടാതെ ഹെല്‍ത്ത് സര്‍വ്വീസിലുള്ള അസംതൃപ്തിയില്‍ 8% കുറവും വന്നിട്ടും. 51% അസംതൃപ്തിയുമായി ഇപ്പോഴും റെക്കോര്‍ഡ് തോതിലാണെങ്കിലും എണ്ണത്തില്‍ കുറവ് വരുന്നത് ആശ്വാസമാണ്.

പുതിയ കണ്ടെത്തലുകള്‍ എന്‍എച്ച്എസ് കൈവരിക്കുന്ന പുരോഗതിയുടെ തെളിവുകളായി ഉയര്‍ത്തിക്കാണിക്കുകയാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. 2024-ല്‍ ലേബര്‍ അധികാരത്തിലെത്തുമ്പോള്‍ തകര്‍ന്ന് കിടന്ന എന്‍എച്ച്എസ് ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

എന്‍എച്ച്എസില്‍ മോശം രീതിയില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകളെ ശരിയാക്കാനുള്ള പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ഇരിക്കവെയാണ് സേവനങ്ങളില്‍ ജനങ്ങള്‍ക്ക് തൃപ്തി വര്‍ദ്ധിക്കുന്നതായി കണക്ക് വരുന്നത്. മോശം ഹെല്‍ത്ത് ട്രസ്റ്റുകളുടെ മേധാവികളെ പുറത്താക്കി പകരം മുതിര്‍ന്ന മേധാവികളെ നിയോഗിക്കാനും, പരാജയപ്പെടുന്ന ട്രസ്റ്റുകളെ വിജയിച്ച ട്രസ്റ്റുകള്‍ക്കൊപ്പം ലയിപ്പിക്കാനുമാണ് നീക്കം.

എന്നാല്‍ ബ്രിട്ടീഷ് സോഷ്യല്‍ ആറ്റിറ്റിയൂഡ്‌സ് സര്‍വ്വെയിലെ കണ്ടെത്തലുകള്‍ പരിഷ്‌കരണങ്ങളുടെ വിജയമായി കാണാനാകില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. ലേബര്‍ അധികാരത്തിലിരുന്ന 21 മാസത്തിനിടെ വളരെ ചെറിയ മെച്ചപ്പെടലുകളാണ് എന്‍എച്ച്എസ് പ്രകടനത്തില്‍ ഉണ്ടായിട്ടുള്ളതെന്നും, ജനങ്ങള്‍ വളരെ വളരെ നിരാശയിലാണെന്നും കിംഗ്‌സ് ഫണ്ട് & നഫീല്‍ഡ് ട്രസ്റ്റ് ഹെല്‍ത്ത് ബുദ്ധികേന്ദ്രങ്ങള്‍ ചൂണ്ടിക്കാണിച്ചു.
അതേസമയം ജിപി, എ&ഇ, ഹോസ്പിറ്റല്‍ കെയര്‍ എന്നിവയ്ക്കായി ഇപ്പോഴും തുടരുന്ന സുദീര്‍ഘമായ കാത്തിരിപ്പില്‍ ജനങ്ങള്‍ രോഷാകുലരാണ്.

  • ഇന്ത്യന്‍ വംശജയടക്കം 3 പേര്‍ കൊല്ലപ്പെട്ട കേസിലെ മെഡിക്കല്‍ രേഖകള്‍ പരിശോധിച്ചു; 15 എന്‍എച്ച്എസ് ജീവനക്കാരെ പുറത്താക്കി
  • വിന്റര്‍ കടുപ്പമാകുമെന്ന് സര്‍ക്കാര്‍; എന്‍എച്ച്എസ് അടിയന്തര പരിചരണത്തിനായി 140 മില്ല്യണ്‍ പൗണ്ട് കൂടി
  • ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന്‍ സ്റ്റുഡന്റ് വിസക്കാരന് 28 വര്‍ഷം ജയില്‍
  • യുകെയില്‍ വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന്‍ ആലോചന
  • ബജറ്റില്‍ ഉയര്‍ന്ന നികുതികള്‍ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്‍
  • ഇംഗ്ലണ്ടിലെ ആറ് മേഖലകള്‍ കടുത്ത വരള്‍ച്ചയില്‍; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍
  • വനിതകളുടെ ആശുപത്രി വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്‍എച്ച്എസ്
  • അമിത ലഹരിയില്‍ ലണ്ടനിലെ തെരുവില്‍ യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
  • ഈ മാസം 2000 തടവുകാര്‍ പുറത്തുകടക്കും; ആശങ്കയില്‍ ജനം
  • സ്‌കൂള്‍ പാഠ്യ പദ്ധതിയില്‍ സ്പീക്കിങ് സ്‌കില്‍സും; വീണ്ടും മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions