യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ ആംബുലന്‍സുകള്‍ക്ക് നേരെയുള്ള തീവയ്പ്പ്; മലയാളികള്‍ക്കും ആശങ്ക


ലണ്ടനിലെ നോര്‍ത്ത് വെസ്റ്റ് മേഖലയിലെ ആംബുലന്‍സുകള്‍ക്ക് നേരെയുണ്ടായ ആസൂത്രിത തീവയ്പ്പ് മലയാളി സമൂഹത്തിലും ആശങ്ക പരത്തി. നിരവധി മലയാളികള്‍ താമസിക്കുന്ന പ്രദേശത്താണ് തിങ്കളാഴ്ച പുലര്‍ച്ചെ ആക്രമണം നടന്നത്. ജൂത സന്നദ്ധസംഘടനയായ 'ഹത്‍സോള'യുടെ നാല് ആംബുലന്‍സുകള്‍ക്കാണ് ആക്രമികള്‍ തീയിട്ടത്. ഇത് വിദ്വേഷ കുറ്റകൃത്യമാണെന്നാണ് മെട്രോപൊളിറ്റന്‍ പൊലീസിന്റെ വിലയിരുത്തല്‍.

പുലര്‍ച്ചെ 1:40ഓടെയാണ് സംഭവം നടന്നത്. ലണ്ടന്‍ എയര്‍ ഫോഴ്സിന്റെ ആറ് ഫയര്‍ എന്‍ജിനുകളും ഏകദേശം 40 അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് 3.06ഓടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് നിരവധി താമസക്കാരെ വീടുകളില്‍ നിന്ന് ഒഴിപ്പിക്കുകയും ഏകദേശം 30 പേരെ പ്രാദേശിക അഭയകേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. മുന്‍കരുതലായി സമീപ പ്രദേശങ്ങള്‍ ഒഴിപ്പിക്കുകയും റോഡുകള്‍ അടയ്ക്കുകയും ചെയ്തിരുന്നു.

'സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണ്. ഈ ഘട്ടത്തില്‍ മൂന്ന് പേര്‍ക്ക് ആക്രമണവുമായി ബന്ധമുള്ളതായി സംശയിക്കുന്നു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല,' - പൊലീസ് സൂപ്രണ്ട് സാറാ ജാക്സണ്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നവര്‍ മുന്നോട്ട് വരണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു. വാഹനങ്ങള്‍ നശിപ്പിക്കപ്പെട്ട സംഭവത്തില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  • എംപ്ലോയീസ് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കാമെന്നു വെസ് സ്ട്രീറ്റിംഗ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions