യു.കെ.വാര്‍ത്തകള്‍

ഓഫര്‍ സ്വീകരിക്കാന്‍ സമയപരിധി: റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്കിനെ വെല്ലുവിളിച്ചു ഹെല്‍ത്ത് സെക്രട്ടറി

ഗവണ്‍മെന്റ് മുന്നോട്ട് വെച്ച ഓഫര്‍ തള്ളി ഈസ്റ്ററിനുശേഷം ആറ് ദിവസം തുടര്‍ച്ചയായി പണിമുടക്ക് നടത്താനുള്ള പ്രഖ്യാപനം നടത്തിയ റസിഡന്റ് ഡോക്ടര്‍മാര്‍ക്കെതിരെ മുന്നറിയിപ്പുമായി ഹെല്‍ത്ത് സെക്രട്ടറി. ഇപ്പോള്‍ മുന്നോട്ട് വെച്ചിട്ടുള്ള ഓഫര്‍ വേണമെങ്കില്‍ സ്വീകരിക്കാന്‍ സമയപരിധി പ്രഖ്യാപിച്ചാണ് വെസ് സ്ട്രീറ്റിംഗിന്റെ വെല്ലുവിളി. ഈ പരിധി കഴിഞ്ഞാല്‍ ഇത് കൂടി കിട്ടില്ലെന്നാണ് സ്ട്രീറ്റിംഗിന്റെ മുന്നറിയിപ്പ്.

നിലവില്‍ ഓഫര്‍ ചെയ്തതില്‍ കൂടുതല്‍ മികച്ചതൊന്നും ഭാവിയില്‍ ലഭിക്കാന്‍ ഇടയില്ലെന്ന് ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു. അടുത്ത വ്യാഴാഴ്ച വരെയാണ് പുനഃപ്പരിശോധനയ്ക്കുള്ള സമയം അനുവദിച്ചിരിക്കുന്നത്. നിലവില്‍ ഏപ്രില്‍ 7 മുതല്‍ ആറ് ദിവസത്തേക്ക് പണിമുടക്കുമെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ റസിഡന്റ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചിരുന്നത്.

26 ശതമാനം ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് ഇത് 15-ാം തവണയാണ് ഇവരുടെ സമരം. കൂടുതല്‍ ഓഫര്‍ ചെയ്യണമെന്നാണ് ബിഎംഎയുടെ നിലപാട്. ഇറാനിലെ യുദ്ധവും, പണപ്പെരുപ്പവും കൂടുതല്‍ ഓഫറുകള്‍ അനിവാര്യമാക്കുന്നുവെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

എന്നാല്‍ ഇറാന്‍ സംഘര്‍ഷം ഏറെ നാളത്തേക്ക് നീളാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് ഗവണ്‍മെന്റ് പദ്ധതിയെന്ന് സ്ട്രീറ്റിംഗ് എംപിമാരോട് പറഞ്ഞു. അതിനാല്‍ റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് ഇതില്‍ കൂടുതല്‍ ഓഫര്‍ മെച്ചപ്പെടുത്താന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറയുന്നു.

ഗവണ്‍മെന്റ് ഓഫര്‍ അംഗങ്ങളുടെ തീരുമാനത്തിന് വിടാതെ ഏകപക്ഷീയമായി തള്ളിയ ബിഎംഎ റസിഡന്റ് ഡോക്ടര്‍മാരുടെ കമ്മിറ്റിക്കെതിരെയും സ്ട്രീറ്റിംഗ് രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ഈ വര്‍ഷം 4.9 ശതമാനം ശമ്പളവര്‍ദ്ധന നല്‍കുന്നതായിരുന്നു ഓഫര്‍.

ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും സുദീര്‍ഘമായ പണിമുടക്കാണ് ബിഎംഎ പ്രഖ്യാപിച്ചിരിക്കുന്നത്. ഏപ്രില്‍ 7, ചൊവ്വാഴ്ച രാവിലെ 7 മുതല്‍ ഏപ്രില്‍ 13, തിങ്കളാഴ്ച 6.59 വരെയാണ് പണിമുടക്കുന്നത്. എന്നാല്‍ പണിമുടക്ക് 300 മില്ല്യണ്‍ പൗണ്ട് നഷ്ടമാണ് വരുത്തിവെയ്ക്കുകയെന്ന് എന്‍എച്ച്എസ് മേധാവികള്‍ മുന്നറിയിപ്പ് നല്‍കി. അപ്പോയിന്റ്‌മെന്റ് റദ്ദാക്കലിനും, രോഗികളെ ടെസ്റ്റിനും, ചികിത്സയ്ക്കും, സര്‍ജറിക്കും സുദീര്‍ഘമായി കാത്തിരുത്തുന്ന അവസ്ഥയ്ക്കും ഇടയാക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

  • യുകെയില്‍ ജലാശയ അപകടമരണങ്ങള്‍ 16 ആയി; റിവര്‍ഡോണില്‍ മരിച്ചത് 11കാരന്‍
  • ഇടിയോടു കൂടിയ മഴയും ശക്തമായ കാറ്റും; ഹെല്‍ത്ത് അലര്‍ട്ടുമായി എന്‍എച്ച് എസ്
  • ലണ്ടന്‍ ട്യൂബ് സമരം തുടങ്ങി; സര്‍വീസുകളില്‍ വ്യാപക തടസം
  • സിംഗിള്‍ പേഷ്യന്റ് റെക്കോര്‍ഡ് സംവിധാനം നടപ്പാക്കാനുള്ള നിയമ നിര്‍മ്മാണവുമായി സര്‍ക്കാര്‍
  • മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ ഉയരുന്നതിനിടെ ഭവനവില ആദ്യമായി താഴ്ന്നു; ശരാശരി വില 278,024 പൗണ്ടില്‍
  • കടവും ചെലവും: യുകെയില്‍ സര്‍വകലാശാല ബിരുദങ്ങളിലുള്ള വിശ്വാസം ഇടിയുന്നു
  • ഇറാന്‍ യുദ്ധം ബ്രിട്ടനിലെ വീട് വില ഇടിയ്ക്കും; ഈ വര്‍ഷം കുറയുക 2%
  • യുകെയിലെത്തിച്ച മലയാളി യുവാവിന് വാഗ്ദാനം ചെയ്ത ജോലി നിഷേധിച്ചതിന് 30000 പൗണ്ട് നഷ്ടപരിഹാരം
  • ലോകത്തിലെ ആദ്യ റൂഫ്ടോപ്പ് ഐസിയു ലണ്ടനില്‍ പ്രവര്‍ത്തനം തുടങ്ങി
  • എംപ്ലോയീസ് നാഷണല്‍ ഇന്‍ഷുറന്‍സ് വെട്ടിക്കുറയ്ക്കാമെന്നു വെസ് സ്ട്രീറ്റിംഗ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions