നാട്ടുവാര്‍ത്തകള്‍

വിവാഹിതനായ പുരുഷന്റെ ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് കുറ്റകരമല്ല, ധാര്‍മികതയും നിയമവും ഒന്നല്ല: അലഹബാദ് ഹൈക്കോടതി

അലഹബാദ്: വിവാഹിതനായ പുരുഷന്‍ മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്നത് കുറ്റകരമല്ലെന്ന നിരീക്ഷണവുമായി അലഹബാദ് ഹൈക്കോടതി. സമൂഹത്തിന്റെ ധാര്‍മ്മികതയുടെ അളവുകോല്‍ വെച്ച് പൗരാവകാശങ്ങള്‍ അളക്കാനാകില്ലെന്നാണ് ജസ്റ്റിസ് ജെ ജെ മുനീര്‍, ജസ്റ്റിസ് തരുണ്‍ സക്‌സേന തരുണ്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെ നിരീക്ഷണം.

ലിവ് ഇന്‍ റിലേഷിപ്പിലുള്ള അനാമിക എന്ന യുവതി ഈ ബന്ധത്തെ എതിര്‍ക്കുന്ന തന്റെ കുടുംബത്തില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹര്‍ജി പരിഗണിക്കവേയാണ് വിവാഹിതനായ പുരുഷന്‍ മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുന്നതിനെ കുറിച്ചുള്ള നിയമവശം കോടതി വ്യക്തമാക്കിയത്.

ഹര്‍ജിക്കാരിയായ യുവതിക്കൊപ്പമുള്ള പുരുഷന്‍ വിവാഹിതനായതിനാല്‍ മറ്റൊരു സ്ത്രീക്കൊപ്പം ഇയാള്‍ കഴിയുന്നത് കുറ്റകരമാണ് എന്നായിരുന്നു യുവതിയുടെ കുടുംബത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചത്. ഈ വാദത്തിനിടെയാണ് സാമൂഹ്യ ധാര്‍മ്മികതയും നിയമവും വ്യത്യസ്തമാണെന്ന് കോടതി നിരീക്ഷിച്ചത്. പരസ്പര സമ്മതത്തോടെ ഒരുമിച്ച് ജീവിക്കുന്നതിനെ കുറ്റമായി കാണാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ധാര്‍മ്മികത മുന്‍നിര്‍ത്തി പൗരാവകാശം സംരക്ഷിക്കാതിരിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

അനാമികയെ തട്ടിക്കൊണ്ട് പോയതാണെന്ന് കാണിച്ച് കുടുംബം പരാതി നല്‍കിയിരുന്നു. എന്നാല്‍ താന്‍ പ്രായപൂര്‍ത്തിയായ വ്യക്തിയാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് നേത്രാപാല്‍ എന്ന വ്യക്തിക്കൊപ്പം താമസിക്കുന്നത് എന്നും ഷാജഹാന്‍പൂര്‍ എസ് പിയ്ക്ക് യുവതി എഴുതി നല്‍കിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചുകൊണ്ട് നേത്രപാലിനെ അറസ്റ്റ് ചെയ്യാനുള്ള പൊലീസ് നീക്കത്തെയും കോടതി തടഞ്ഞു.

തങ്ങളെ കൊലപ്പെടുത്തുമെന്ന് കുടുംബം ഭീഷണിപ്പെടുത്തിയതായും ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമോ എന്ന ഭയത്തിലാണ് ജീവിക്കുന്നതെന്നും കാണിച്ച് യുവതി നല്‍കിയ പരാതിയില്‍ എന്തുകൊണ്ട് നടപടിയുണ്ടായില്ലെന്ന് പൊലീസിനോട് കോടതി ചോദിച്ചു. ഒരുമിച്ച് ജീവിക്കുന്നവരെ സംരക്ഷിക്കേണ്ടത് പൊലീസിന്റെ കടമയാണെന്ന് പറഞ്ഞ കോടതി ഇവരുടെ സംരക്ഷണം ഷാജഹാന്‍പൂര്‍ എസ് പിയുടെ ഉത്തരവാദിത്തമായിരിക്കും എന്നും വ്യക്തമാക്കി.

അനാമികയുടെ കുടുംബം ഇവരുടെ വീട്ടില്‍ ഇനി പ്രവേശിക്കരുതെന്നും ഇവരെ നേരിട്ടോ അല്ലാതെയോ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്നും കോടതി പറഞ്ഞു.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions