യു.കെ.വാര്‍ത്തകള്‍

നനീറ്റണില്‍ 12 കാരിയെ പീഡിപ്പിച്ച കേസില്‍ അഭയാര്‍ത്ഥി യുവാവിന് 4 വര്‍ഷം തടവും നാടുകടത്തലും

നനീറ്റണില്‍ 12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അഫ്ഗാന്‍ അഭയാര്‍ത്ഥിയായ യുവാവിന് കോടതി ശിക്ഷ വിധിച്ചു. മുലാഖില്‍ എന്ന പ്രതിക്കാണ് ശിക്ഷ വിധിച്ചത്. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് നാലു വര്‍ഷവും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് രണ്ടുവര്‍ഷവും ശിക്ഷ നല്‍കിയെങ്കിലും ആകെ നാലു വര്‍ഷമാണ് ശിക്ഷ അനുഭവിക്കേണ്ടത്. ശേഷം പ്രതിയെ നാടുകടത്തും

സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടാണ് ശിക്ഷ കര്‍ശനമാക്കിയതെന്ന് ജഡ്ജി വ്യക്തമാക്കി. കുട്ടിയെ തട്ടിക്കൊണ്ടുപോയി ഒറ്റപ്പെട്ട സ്ഥലത്ത് വച്ച് ഉപദ്രവിച്ചത് കുട്ടിയ്ക്ക് വലിയ മാനസിക ശാരീരിക ആഘാതമുണ്ടാക്കിയെന്ന് കോടതി കണ്ടെത്തി. ഇയാള്‍ക്കെതിരെ അനിശ്ചിത കാലത്തേക്ക് സെക്ഷ്വല്‍ ഹാം പ്രിവന്‍ഷന്‍ ഓര്‍ഡറും ഇരയായി ബന്ധം പുലര്‍ത്തരുതെന്ന കര്‍ശന നിര്‍ദ്ദേശവും നല്‍കി.

പ്രതിയുടെ പ്രായം, മുമ്പ് കുറ്റം ചെയ്തിട്ടില്ലെന്നതും കോടതി പരിഗണിച്ചു. താലിബാന്‍ ഭീഷണിയെ തുടര്‍ന്ന് അഫ്ഗാനിസ്ഥാനില്‍ നിന്ന് അഭയം തേടി യുകെയിലെത്തിയ വ്യക്തിയാണ് പ്രതി. കേസില്‍ സഹപ്രതിയായ മുഹമ്മദ് കബീര്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ കോടതി ഒഴിവാക്കി.

  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions