നാട്ടുവാര്‍ത്തകള്‍

ദളിത് യുവതിയുടെ പീഡന പരാതി; പ്രശോഭ് വത്സനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കി

പാലക്കാട്: ദളിത് യുവതിയുടെ പീഡന പരാതിയില്‍ കുടുങ്ങിയ പാലക്കാട് കൗണ്‍സിലര്‍ പ്രശോഭ് വത്സനെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. പീഡന പരാതിയില്‍ നേരിട്ട് ഇടപെട്ട കെപിസിസിയുടേതാണ് നടപടി. ഡിസിസി പ്രസിഡന്റ് സസ്‌പെന്റ് ചെയ്തതിന് പിന്നാലെയാണ് കെപിസിസി നേതൃത്വം നേരിട്ട് ഇടപെട്ട് പുറത്താക്കിയത്. പാലക്കാട് 24 ാം വാര്‍ഡ് കൗണ്‍സിലറാണ് പ്രശാഭ് വത്സന്‍.

സംഭവത്തിന് പിന്നാലെ പോലീസും അന്വേഷണം ആരംഭിക്കാനൊരുങ്ങുകയാണ്. പ്രശോഭ് വത്സന്‍ തന്നെ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ച് യുവതി രംഗത്ത് വരികയായിരുന്നു. പ്രശോഭ് വത്സന്‍ നിലവില്‍ ഒളിവിലാണെന്നാണ് പൊലീസ് അറിയിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേന പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയിലാണ് അന്വേഷണം. പരാതിക്കാരിയായ യുവതിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. പരിചയപ്പെട്ടശേഷം ജോലി വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചെന്നാണ് ആക്ഷേപം.

ജോലിയുടെ അഭിമുഖത്തിനായി പട്ടാമ്പിയിലെ വ്യാപാര സ്ഥാപനത്തിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി, ശേഷം പീഡിപ്പിച്ചു. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ചായിരുന്നു രണ്ടാമത് പീഡനം. ഭീഷണിപ്പെടുത്തി ഹോട്ടല്‍ മുറിയിലേക്ക് വിളിച്ച് വരുത്തി. ആക്രമണം ഭയന്ന് മൊബൈലില്‍ ദൃശ്യങ്ങള്‍ ശേഖരിച്ചെന്നും അതിജീവിത പറഞ്ഞു. ഗര്‍ഭിണിയാണെന്നറിയിച്ചപ്പോള്‍ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും അതിജീവിത പറഞ്ഞു. തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ചതിക്കപ്പെട്ടെന്ന് മനസ്സിലായെന്നും യുവതി പറഞ്ഞു.

  • കുട്ടികളടക്കം നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നത് 53 മലയാളികളെന്ന് നോര്‍ക്ക
  • സുകുമാരക്കുറുപ്പ് മരിച്ചിരിക്കാം എന്ന് പൊലീസ്; കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും
  • കാല്‍നൂറ്റാണ്ടോളം വൈദികന്റെ വീട്ടില്‍ സഹായിയായി കഴിഞ്ഞ സ്ത്രീയ്ക്ക് ഹൈന്ദവാചാരപ്രകാരം യാത്രാമൊഴി
  • 'ദൃശ്യങ്ങള്‍ ഇപ്പോഴും പ്രചരിപ്പിക്കപ്പെടുന്നു '; സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് വിറ്റതില്‍ ഹൈക്കോടതിയെ സമീപിച്ച് യുവതി
  • ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതി; യുകെ മലയാളി അറസ്റ്റില്‍
  • കരുവാറ്റ കൊലപാതകം: പിടിക്കപ്പെട്ടാല്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനും കൗമാരക്കാരുടെ പദ്ധതി
  • 10 വര്‍ഷത്തെ കാത്തിരിപ്പ്: സ്‌കോട്ടിഷ് എംപിയ്ക്കു ഗുരുവായൂരില്‍ താലികെട്ട്
  • 67 കാരന്റെ കൊലപാതകം: കൗമാര സംഘം പദ്ധതിയിട്ടത് വാട്‌സ്ആപ്പിലൂടെ; സിനിമയില്‍ നിന്ന് ആസൂത്രണം
  • കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല വെബ്സൈറ്റുകള്‍ക്ക് വിറ്റു: കൊല്ലത്ത് ഭര്‍ത്താവിനെതിരെ യുവതിയുടെ പരാതി
  • ഐഫോണും ബൈക്കും വാങ്ങാന്‍ ആലപ്പുഴയില്‍ വയോധികനെ കൊലപ്പെടുത്തി; 13കാരിയും മൂന്ന് കൗമാരക്കാരും കസ്റ്റഡിയില്‍!
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions