യു.കെ.വാര്‍ത്തകള്‍

അധിക പരിഗണന നല്‍കേണ്ട വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാന്‍ സ്‌കൂളുകളില്‍ സ്റ്റാഫ് ക്ഷാമം

പ്രത്യേക പരിഗണന നല്‍കേണ്ട വിദ്യാര്‍ത്ഥികളായ (SEND) കൂടുതല്‍ കുട്ടികളെ സാധാരണ സ്‌കൂളുകളില്‍ ഉള്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ നടപ്പിലാക്കാന്‍ ആവശ്യമായ സ്റ്റാഫ് സ്‌കൂളുകളില്‍ ഇല്ലെന്ന് നാഷണല്‍ എജ്യുക്കേഷന്‍ യൂണിയന്റെ മുന്നറിയിപ്പ്. ആവശ്യമായ ഫണ്ട് ഇല്ലാതെ ഈ പദ്ധതി വിജയിക്കില്ലെന്നും യൂണിയന്റെ ജനറല്‍ സെക്രട്ടറി ഡാനിയേല്‍ പറഞ്ഞു,

ഫെബ്രുവരിയില്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇംഗ്ലണ്ടിലെ SEND സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ എല്ലാ സ്‌കൂളുകളിലും SEND വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക 'ഇന്‍ക്ലൂഷന്‍ ബേസുകള്‍' സ്ഥാപിക്കാനാണ് തീരുമാനിച്ചത്. സര്‍ക്കാര്‍ ഈ പരിഷ്‌കാരങ്ങളെ 'ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന വലിയ മാറ്റം' എന്നാണ് വിശേഷിപ്പിച്ചത്. 2029 വരെ 4 ബില്യണ്‍ പൗണ്ട് അധിക നിധി വകയിരുത്തിയിട്ടുണ്ട്.

1.6 ബില്യണ്‍ പൗണ്ട് പ്രൈമറി, സെക്കന്‍ഡറി സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ''ഇന്‍ക്ലൂഷന്‍ ഫണ്ട്'' ആയി നല്‍കും. 1.8 ബില്യണ്‍ പൗണ്ട് സ്‌കൂളുകള്‍ക്ക് വിദഗ്ധ സഹായം ലഭ്യമാക്കാനും ബാക്കി തുക പരിശീലനത്തിനും പ്രാദേശിക ഭരണസംവിധാനങ്ങള്‍ക്കുമാണ് വിലയിരുത്തിയത്. എന്നാല്‍ ഈ തുക മതിയായതല്ലെന്നാണ് യൂണിയന്റെ അഭിപ്രായം. ശരാശരി പ്രൈമറി സ്‌കൂളില്‍ ഒരു പാര്‍ട്ട്-ടൈം ടീച്ചിംഗ് അസിസ്റ്റന്റിനും, സെക്കന്‍ഡറി സ്‌കൂളില്‍ രണ്ട് അസിസ്റ്റന്റുകള്‍ക്കുമാത്രമാണ് ഈ ഫണ്ട് സഹായകമാകുക എന്നാണ് വിലയിരുത്തല്‍. ഇന്‍ക്ലൂഷന്‍ ഫണ്ട് നിലവിലെ സാമ്പത്തിക ആഘാതം കുറയ്ക്കാനുള്ള ചെറിയ സഹായം മാത്രമാണെന്നാണ് അഭിപ്രായമുയരുന്നത്.

SEND വിദ്യാര്‍ത്ഥികളുടെ ഉള്‍ക്കൊള്ളലിന് സര്‍ക്കാരിന്റെ പദ്ധതികള്‍ സ്വാഗതാര്‍ഹമാണെങ്കിലും, ആവശ്യമായ സ്റ്റാഫും മതിയായ നിധിയും ഇല്ലാതെ അവ വിജയകരമാകില്ലെന്ന ആശങ്ക വിദ്യാഭ്യാസ രംഗത്ത് ഉയരുന്നു.

ഏകദേശം 10,300 അധ്യാപകരും 3,000 സപ്പോര്‍ട്ട് സ്റ്റാഫും പങ്കെടുത്ത സര്‍വേ ഫലങ്ങള്‍ ആശങ്കയാണ് പങ്കുവയ്ക്കുന്നത്.നിലവില്‍ ജീവനക്കാരുടെ പ്രതിസന്ധിയുള്ളപ്പോള്‍ കൂടുതല്‍ ജോലിഭാരം നല്‍കുന്നതിനെതിരാണ് അധ്യാപകര്‍.

  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions