യു.കെ.വാര്‍ത്തകള്‍

ഫാ ജോസഫ് നരിക്കുഴിയ്ക്ക് ജന്മനാട്ടില്‍ അന്ത്യവിശ്രമം

ബ്രിട്ടനിലെ ആദ്യകാല മലയാളി വൈദികന്‍ ഫാ ജോസഫ് നരിക്കുഴിക്ക് ജന്മനാട് വിട നല്‍കി. കഴിഞ്ഞ ഫെബ്രുവരി 21ന് ബര്‍മിങ്‌ഹാമില്‍ നിര്യാതനായ ഫാ ജോസഫ് നരിക്കുഴിയുടെ മൃതദേഹം ഇംഗ്ലണ്ടില്‍ നിന്നും കഴിഞ്ഞ ദിവസം അതിരാവിലെ മുണ്ടക്കയം ഏന്തയാറ്റിലെ കുടുംബ വസതിയില്‍ എത്തിച്ചു. ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് അന്തിമോപചാരമര്‍പ്പിച്ചു. അതിനുശേഷം രാവിലെ 10 മണിക്ക് ഏന്തയാര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ മുന്‍ തലശ്ശേരി അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട് പിതാവിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന മൃതസംസ്‌കാര ശുശ്രൂഷയില്‍ നിരവധി വൈദികരും സന്യസ്ഥരും വിശ്വാസികളും സംബന്ധിച്ചു.

ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 12 മണിയോടെ ദേവാലയ സെമിത്തേരിയില്‍ ഒരുക്കിയ പ്രത്യേക കല്ലറയില്‍ ജോസഫച്ചന്റെ മൃതദേഹം സംസ്‌കരിച്ചു. യുകെയില്‍ നിന്നും നാട്ടില്‍ നിന്നും വൈദികരും സമര്‍പ്പിതരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ അച്ചന്റെ മൃതസംസ്‌കാര ശുശ്രൂഷകള്‍ക്കായി ഏന്തയാറ്റില്‍ വന്നിരുന്നു. ബ്രിട്ടീഷ് മലയാളിയെ പ്രതിനിധീകരിച്ച് ബിഎംസിഫ് ട്രസ്റ്റി മനോജ് മാത്യു ജോസഫച്ചന് അന്തിമോപചാരം അര്‍പ്പിച്ചു.

യുകെയില്‍ കാല്‍ നൂറ്റാണ്ടിലധികമായി ജീവിച്ചപ്പോഴും ജന്മനാടിന്റെ സ്വപ്നങ്ങള്‍ മനസ്സില്‍ താലോലിച്ച ആളായിരുന്നു നരിക്കുഴി അച്ചന്‍ എന്ന് അച്ചനെ അനുസ്മരിച്ച് പ്രസംഗിച്ച ഞരളക്കാട്ട് പിതാവ് പറഞ്ഞു. ഒരു മിഷണറിയുടെ യഥാര്‍ത്ഥ തീഷ്ണത എന്നും കാത്തുസൂക്ഷിക്കാന്‍ അച്ചന്‍ പരിശ്രമിച്ചിരുന്നതായും പിതാവ് കൂട്ടി ചേര്‍ത്തു. യുകെയിലെ ആദ്യകാല മലയാളി വൈദികരില്‍ ഒരാള്‍ യുകെയില്‍ സീറോ മലബാര്‍ രൂപത സ്ഥാപിക്കുന്നതിന് ഒരു പതിറ്റാണ്ട് മുമ്പ് ആദ്യമായി മലയാളികള്‍ക്കായി സീറോ മലബാര്‍ കുര്‍ബാന അര്‍പ്പിച്ചിരുന്ന വൈദികനായിരുന്നു ഫാ ജോസഫ് നരിക്കുഴി.

ബര്‍മിംഗ്ഹാമില്‍ നിന്നും മണിക്കൂറുകള്‍ യാത്ര ചെയ്താണ് മലയാളികള്‍ ഒന്നിച്ചു താമസിച്ചിരുന്ന പല പട്ടണങ്ങളിലും അച്ചന്‍ എത്തിയിരുന്നത്. ആ കാലങ്ങളില്‍ മലയാളത്തില്‍ കുമ്പസാരിക്കാന്‍ വേണ്ടി നരിക്കുഴി അച്ചന്‍ വരുന്നത് കാത്തിരുന്ന വിശ്വാസികള്‍ ഉണ്ട്. മലയാള ഭാഷയും, പൈതൃകവും പരിലാളിച്ച ആത്മീയ ശുശ്രൂഷകന്‍. തന്റെ കര്‍മ്മഭൂമി ലത്തീന്‍ സഭ ആയിരുന്നുവെങ്കിലും ജന്മംകൊണ്ട് സീറോ മലബാര്‍ സഭാംഗമായിരുന്ന നരിക്കുഴിയച്ചന്‍ ബ്രിട്ടനിലെ കുടിയേറ്റ ക്രൈസ്തവര്‍ക്കായി ഒരു സീറോ മലബാര്‍ സംവിധാനം ഉണ്ടാകുവാന്‍ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്തിരുന്നു.

  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions