യു.കെ.വാര്‍ത്തകള്‍

ഡെര്‍ബിയില്‍ കാല്‍നടക്കാര്‍ക്ക് ഇടയിലേക്ക് കാര്‍ ഓടിച്ച് കയറ്റിയത് ഇന്ത്യക്കാരന്‍; അന്വേഷണം ഏറ്റെടുത്ത് ഭീകര വിരുദ്ധ വിഭാഗം

യുകെയിലെ ഡര്‍ബിയില്‍ തിരക്കേറിയ ഫ്രയര്‍ ഗേറ്റ് മേഖലയില്‍ കാല്‍നടക്കാരുടെ ഇടയിലേക്ക് കാര്‍ ഇടിച്ചുകയറിയ സംഭവത്തില്‍ ഭീകര വിരുദ്ധ വിഭാഗം അന്വേഷണം ഏറ്റെടുത്തു. ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ ഏഴു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവത്തിന്റെ ഉദ്ദേശ്യം വ്യക്തമല്ലെന്നും പരിശോധിക്കുകയാണെന്നും ഡര്‍ബിഷയര്‍ പൊലീസ് പറഞ്ഞു. സംഭവത്തെ ഭീകരാക്രമണമായി കാണുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഇന്ത്യന്‍ വംശജനും നിരവധി വര്‍ഷങ്ങളായി യുകെയില്‍ താമസിക്കുന്ന 36 കാരനായ ഡര്‍ബി സ്വദേശിയാണ് അറസ്റ്റിലായത്. കൊലപാതക ശ്രമം, അപകടകരമായ ഡ്രൈവിങ്, ഗുരുതര ശാരീരിക പരിക്കുണ്ടാക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഏഴു മിനിറ്റിനുള്ളില്‍ പ്രതിയെ പിടികൂടി. ഡെര്‍ബിയില്‍ താമസിച്ചിരുന്ന 36-കാരന്‍ പ്രതി വര്‍ഷങ്ങളായി യുകെയില്‍ താമസിക്കുന്ന വ്യക്തിയാണ്. സിസിടിവി ദൃശ്യങ്ങളും സാക്ഷികളുടെ വിവരങ്ങളും പൊലീസ് പരിശോധിക്കുകയാണ്.

നഗരത്തെ ഞെട്ടിച്ച സംഭവത്തിന് പിന്നാലെ ജാഗ്രതയിലാണ് പൊലീസ്. ഫ്രയര്‍ ഗേറ്റ് ഭാഗം താല്‍ക്കാലികമായി അടച്ചുപൂട്ടി പിന്നീട് തുറന്നു നല്‍കി. പരിക്കേറ്റവരുടെ നില ഗുരുതരമാണെങ്കിലും ജീവന്‍ അപകടത്തിലാകുന്ന വിധമല്ല. ശനിയാഴ്ച രാത്രി 9.30നാണ് കറുത്ത സുസുക്കി സ്വിഫ്റ്റ് കാര്‍ കാല്‍നടയാത്രക്കാരിലേക്ക് ഇടിച്ചു കയറിയത്. പ്രതി മലയാളിയെന്ന വാര്‍ത്തകള്‍ ചില മാധ്യമങ്ങള്‍ നല്‍കിയെങ്കിലും സ്ഥിരീകരണമില്ല.

ആളുകള്‍ കൊല്ലപ്പെട്ടതായി പ്രചരണം ഉണ്ടെങ്കിലും ഇത് വ്യാജവാര്‍ത്തയാണെന്നും പോലീസ് പറഞ്ഞു. പോലീസിനോടൊപ്പം, തീവ്രവാദ വിരുദ്ധ പോലീസ് യൂണിറ്റും കേസ് അന്വേഷിക്കുന്നുണ്ട്. അക്രമത്തില്‍ പരുക്കേറ്റവര്‍ റോയല്‍ ഡെര്‍ബി ഹോസ്പിറ്റലിലും, ക്യൂന്‍സ് മെഡിക്കല്‍ സെന്ററിലും ചികിത്സയിലാണ്.

  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions