യു.കെ.വാര്‍ത്തകള്‍

കഴിഞ്ഞ വര്‍ഷം യുകെയില്‍ നടന്ന 92% കവര്‍ച്ചകളും തെളിയിക്കാന്‍ കഴിയാതെ പോലീസ്


കവര്‍ച്ചാ കേസുകള്‍ അന്വേഷിച്ച് പ്രതികളെ പിടികൂടി കുറ്റം ചുമത്തി ശിക്ഷ വാങ്ങി നല്‍കുന്നതില്‍ ബ്രിട്ടീഷ് പോലീസ് വന്‍ പരാജയമാണെന്ന് കണക്കുകള്‍. രാജ്യത്ത് നടക്കുന്ന കവര്‍ച്ചാ കേസുകളില്‍ 92 ശതമാനവും പരിഹരിക്കുന്നതില്‍ പോലീസ് പരാജയപ്പെടുകയാണ്.

ബ്രിട്ടനിലെ പല ഭാഗത്തും കവര്‍ച്ചകള്‍ കുറ്റമല്ലാതാകുന്ന സ്ഥിതിയാണെന്ന് എംപിമാരും, പോലീസിംഗ് വിദഗ്ധരും ചൂണ്ടിക്കാണിച്ചു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും, വെയില്‍സിലും ഭൂരിഭാഗം കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിലും തുമ്പ് പോലും കിട്ടിയില്ലെന്ന ഔദ്യോഗിക കണക്കുകള്‍ പോലീസ് സേനയ്ക്ക് നാണക്കേടാണ്.

200,000 കേസുകള്‍ അന്വേഷിച്ചപ്പോള്‍ 92 ശതമാനം കേസുകളിലും ഫലമുണ്ടായില്ല. ദിവസേന 393 കേസുകള്‍ വീതം എഴുതിത്തള്ളിയപ്പോള്‍, 143000 കേസുകളാണ് പ്രതിയെ തിരിച്ചറിയാന്‍ പോലും കഴിയാതെ അവസാനിച്ചത്.

കുറ്റകൃത്യം നടക്കുന്ന അതേ മാസം തന്നെ തെളിവില്ലാതെ കേസ് അവസാനിപ്പിക്കാന്‍ പോലീസ് സേനകള്‍ തിടുക്കം കാണിക്കുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഇംഗ്ലണ്ടിലും, വെയില്‍സിലും കേസ് തെളിയിക്കാതെ അവസാനിക്കുന്ന കുപ്രശസ്തി നേടിയത് നോര്‍ത്ത് ലണ്ടനിലെ കോളിന്‍ഡേലാണ്. തലസ്ഥാനത്തെ പത്തില്‍ ഏഴിടത്തും പ്രതികളെ പിടിക്കാന്‍ പോലീസിന് താല്‍പര്യമില്ല.

പ്രതികളെ തിരിച്ചറിഞ്ഞ 27,500 കേസുകളില്‍ പ്രോസിക്യൂഷനിലേക്ക് നയിക്കാന്‍ പോലീസിന് സാധിച്ചതുമില്ല. 400 കേസുകള്‍ പൊതുതാല്‍പര്യത്തിന് നിരക്കുന്നതല്ലെന്നും വിധിച്ചു. കവര്‍ച്ചകളുടെ ഹോട്ട്‌സ്‌പോട്ട് ഇപ്പോഴും ലണ്ടന്‍ തന്നെയാണ്. കോളിന്‍ഡേല്‍, ടോറ്റെറിഡ്ജ് & വുഡ്‌സൈഡ്, ആബെ റോഡ്, കോക്ക്‌ഫോസ്‌റ്റേഴ്‌സ്, മെയ്ഡാ വെയില്‍, ന്യൂ ക്രോസ് എന്നിങ്ങനെയുള്ള ബറോകളില്‍ ഒരു കേസ് പോലും തെളിഞ്ഞിട്ടില്ല.

ഫോണ്‍ മോഷണങ്ങളില്‍ 1 ശതമാനത്തില്‍ താഴെ കേസുകളില്‍ മാത്രമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. ലീഡ്‌സിലാണ് കവര്‍ച്ചാ പ്രോസിക്യൂഷനുകള്‍ ഏറ്റവും ദാരുണം. ഹാംപ്ഷയറിലെ ബേസിംഗ്‌സ്റ്റോക്ക്, സ്റ്റീവനേജ് എന്നിവിടങ്ങളിലും പോലീസിന് ഒരു കേസ് പോലും തെളിയിക്കാന്‍ കഴിഞ്ഞില്ല.

  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions