നാട്ടുവാര്‍ത്തകള്‍

ഉത്സവ പ്ലോട്ടിന് മുന്നില്‍ നൃത്തം ചെയ്യവേ കാലില്‍ ചവിട്ടിയതിന്റെ പേരില്‍ തര്‍ക്കം; 19കാരനെ നടുറോഡില്‍ കുത്തിക്കൊന്നു

കൊല്ലം ജില്ലയിലെ കൊട്ടിയം ചെമ്പകശ്ശേരി ക്ഷേത്രത്തിലെ ഉത്സവ കെട്ടുകാഴ്ചയ്ക്കിടെ ഉണ്ടായ തര്‍ക്കത്തില്‍ 19കാരനെ കുത്തിക്കൊലപ്പെടുത്തി. മുഖത്തല കിഴവൂര്‍ സ്വദേശിയായ അമ്പാടി എന്ന തേജസാണ് കൊല്ലപ്പെട്ടത്.

ശനിയാഴ്ച രാത്രി ഏകദേശം 8.30ഓടെ ഫ്‌ലോട്ടിനു മുന്നില്‍ നൃത്തം ചെയ്യുന്നതിനിടെ തേജസ് അക്രമികളില്‍ ഒരാളുടെ കാലില്‍ അബദ്ധത്തില്‍ ചവിട്ടിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ഇതില്‍ പ്രകോപിതരായ അഞ്ചംഗ സംഘം തേജസിനെ വളഞ്ഞിട്ട് മര്‍ദിക്കുകയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു.

പ്രതികളില്‍ ഒരാള്‍ തേജസിന്റെ വയറ്റിലും ഇടുപ്പിലും മൂന്നു തവണ കുത്തിയതായി പൊലീസ് അറിയിച്ചു. ആക്രമണ സമയത്ത് മറ്റൊരു പ്രതി തേജസിനെ പിടിച്ചുവെച്ചതായും റിപ്പോര്‍ട്ടുണ്ട്. ഉച്ചത്തിലുള്ള സംഗീതവും ലൈറ്റുകളും കാരണം ആക്രമണം ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല.

ചിലര്‍ തേജസിനെ റോഡരികിലേക്ക് മാറ്റി. പിന്നീട് സുഹൃത്തുക്കള്‍ എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ വെന്റിലേറ്ററിലേക്ക് മാറ്റി. രാത്രി 11.30ഓടെ തേജസ് മരിച്ചു.

സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ പൊലീസ് പുലര്‍ച്ചെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തവരും സംഘത്തിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതികളില്‍ ചിലര്‍ക്ക് മുമ്പും കേസുകള്‍ ഉണ്ടായിരുന്നുവെന്നും വിവരമുണ്ട്

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions