യു.കെ.വാര്‍ത്തകള്‍

കീമോയ്ക്കു പകരം നാരങ്ങാ വെള്ളം! ഇന്ത്യന്‍ ഡയറ്റീഷനെ എന്‍എച്ച്എസ് പുറത്താക്കി

ശാസ്ത്രീയമായി ഒരു അടിസ്ഥാനവുമില്ലാത്ത മരുന്നുകള്‍ ഗുരുതര രോഗികള്‍ക്ക് നിര്‍ദ്ദേശിച്ച ഇന്ത്യക്കാരിയായ ഡയറ്റീഷനെ എന്‍എച്ച്എസ് പുറത്താക്കി . അപര്‍ണ ശ്രീവാസ്തവയ്ക്കാണ് ജോലി നഷ്ടമായത്.

ഈസ്റ്റ് യോര്‍ക്ക്ഷയറിലെ ഹളിലെ ആശുപത്രിയിലാണ് അപര്‍ണ ജോലി ചെയ്തിരുന്നത്. അപര്‍ണ നല്‍കിയ അശാസ്ത്രീയ രീതികള്‍ അറിഞ്ഞ് സഹപ്രവര്‍ത്തകരില്‍ ഒരാള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രോഗികള്‍ ഞെട്ടിക്കുന്ന വിവരം കൈമാറിയത്.

കീമോയേക്കാള്‍ ആയിരം മടങ്ങ് ഗുണം ചെയ്യും ഒരു നാരങ്ങ പിഴിഞ്ഞ് കുടിച്ചാലെന്നാണ് ഇവര്‍ പറഞ്ഞിരുന്നത്. എണീറ്റ ഉടന്‍ മൂന്ന് സ്പൂണ്‍ വെളിച്ചെണ്ണ കുടിക്കുന്നത് കാന്‍സര്‍ അകറ്റുമെന്നു ഇവര്‍ ഇമെയില്‍ വഴി രോഗിയോട് പറഞ്ഞു.

മെയിലുകള്‍ പുറത്തുവന്നതോടെ ആറുമാസത്തെ സസ്‌പെന്‍ഷന്‍ നല്‍കി. പിന്നീട് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. വാട്‌സ് ആപ്പ് ഫോര്‍വേഡായി ലഭിച്ച വിവരങ്ങളാണ് രോഗിക്ക് നല്‍കിയതെന്ന് ഇവര്‍ അന്വേഷണ സംഘത്തോട് വിശദീകരിച്ചു. ഇതാണ് നടപടിയ്ക്ക് ആധാരമായത്.

91 വയസുള്ള പാര്‍ക്കിന്‍സണ്‍സ് രോഗിയോട് യോഗ ചെയ്യാനും എഫ് എം കേട്ട് സമ്മര്‍ദ്ദം കുറക്കാനും ഒരു ഉരുള 32 തവണ ചവച്ച് ഇറക്കാനും അപര്‍ണ നിര്‍ദ്ദേശം നല്‍കിയിരുന്നു.

രോഗികളുടെ സുരക്ഷയെ അപകടത്തിലാക്കുന്ന ഈ പ്രവൃത്തികള്‍ പൊതുജനാരോഗ്യ സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുന്നതാണെന്ന് ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടി. ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടുമ്പോള്‍ അംഗീകൃത മെഡിക്കല്‍ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ മാത്രം പിന്തുടരണമെന്നും, സോഷ്യല്‍ മീഡിയയിലെ വ്യാജ ചികിത്സാ വാഗ്ദാനങ്ങളില്‍ വിശ്വസിക്കരുതെന്നും എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കി.

  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions