യു.കെ.വാര്‍ത്തകള്‍

കണ്‍സള്‍ട്ടന്റുമാര്‍ മുതല്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരെവരെ സമരത്തിനിറക്കാന്‍ ബിഎംഎ

ഗവണ്‍മെന്റിന് തലവേദന സൃഷ്ടിക്കാന്‍ ഡോക്ടര്‍മാരുടെ സമരം കടുപ്പിക്കാന്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍. ശമ്പളത്തര്‍ക്കത്തില്‍ സീനിയര്‍ ഡോക്ടര്‍മാര്‍ക്ക് പുറമെ കണ്‍സള്‍ട്ടന്റുമാര്‍ മുതല്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍ വരെ സമരത്തിന് ഇറക്കാനാണ് നീക്കം. ഇത് രോഗികള്‍ക്കും, മറ്റ് എന്‍എച്ച്എസ് ജീവനക്കാര്‍ക്കും കടുത്ത പ്രതിസന്ധി സൃഷ്ടിക്കും.

കണ്‍സള്‍ട്ടന്റുമാര്‍, സ്‌പെഷ്യലിസ്റ്റ്, അസോസിയേറ്റ് സ്‌പെഷ്യലിസ്റ്റ്, സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്കിടയിലാണ് സമരം നടത്താന്‍ ബിഎംഎ മേയ് 11 മുതല്‍ ബാലറ്റിംഗ് നടത്തുന്നത്.

റസിഡന്റ് ഡോക്ടര്‍മാര്‍ ഏപ്രില്‍ 7 മുതല്‍ 13 വരെ ആറ് ദിവസം പണിമുടക്കാന്‍ ഒരുങ്ങുമ്പോഴാണ് യൂണിയന്‍ കളിമാറ്റി കളിക്കുന്നത്. ഈസ്റ്റര്‍ ബാങ്ക് ഹോളിഡേയ്ക്ക് തൊട്ടുപിന്നാലെ സമരം തുടങ്ങുന്നതിനാല്‍ രോഗികള്‍ നല്ല രീതിയില്‍ വിഷമിക്കുമെന്ന് ആശങ്കയുണ്ട്. അതേസമയം ഗവണ്‍മെന്റ് മുന്നോട്ട് വെച്ച ഓഫര്‍ അംഗങ്ങളുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കാന്‍ പോലും നില്‍ക്കാതെയാണ് ബിഎംഎ പണിമുടക്ക് പ്രഖ്യാപിച്ചത്. ഇതില്‍ രൂക്ഷവിമര്‍ശനം ഉയരുമ്പോഴാണ് അടുത്ത സംഘം സമരത്തിലേക്ക് നീങ്ങുന്നത്.

ഇംഗ്ലണ്ടിലെ എല്ലാ സെക്കന്‍ഡറി കെയര്‍ ഡോക്ടര്‍മാരും പണിമുടക്കിലേക്ക് ഇറങ്ങാനുള്ള സാധ്യതയാണ് തെളിയുന്നതെന്ന് ബിഎംഎ മുന്നറിയിപ്പ് നല്‍കുന്നു. ഡോക്ടര്‍മാര്‍ ഒരേ സമയം സമരത്തിന് ഇറങ്ങുന്നത് രോഗികള്‍ക്ക് കനത്ത ആഘാതമാകും. ഒപ്പം കാത്തിരിപ്പ് ലിസ്റ്റ് കുറയ്ക്കുമെന്ന ലേബര്‍ വാഗ്ദാനവും തിരിച്ചടി നേരിടും.

സീനിയര്‍ ഡോക്ടര്‍മാരും, മന്ത്രിമാരും തമ്മില്‍ 3.5 ശതമാനം ശമ്പളവര്‍ദ്ധന സംബന്ധിച്ച് നടന്ന ചര്‍ച്ചകള്‍ ഫലപ്രദമാകാതെ വന്നതാണ് ഈ നീക്കത്തിലേക്ക് നയിക്കുന്നതെന്നാണ് ആരോപണം. കഴിഞ്ഞ വര്‍ഷം സരാശരി 147,000 പൗണ്ട് വരുമാനം കൈവരിച്ച കണ്‍സള്‍ട്ടന്റുമാരാണ് തങ്ങള്‍ 2008/9 മുതല്‍ 26 ശതമാനം വരുമാന നഷ്ടം ഉണ്ടായെന്നും ഇത് നികത്തിക്കിട്ടണമെന്നും ആവശ്യപ്പെടുന്നത്. 35 ശതമാനമാണ് ഇവരുടെ ആവശ്യം.

ചില ഡോക്ടര്‍മാര്‍ക്ക് 100,000 പൗണ്ടിലേറെ വരുമാനം നല്‍കുമെന്ന് ഉറപ്പായിട്ടും തങ്ങള്‍ ഉന്നയിച്ച 26 ശതമാനത്തിന് അടുത്ത് എത്തിയില്ലെന്ന് വാദിച്ചാണ് ബിഎംഎ ഓഫര്‍ തള്ളിയത്. 'കരാറില്‍ നിന്നും പിന്‍മാറുന്നത് തെറ്റായ തീരുമാനമാണ്. റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം പോലും നല്‍കാതെയുള്ള നീക്കം കൂടുതല്‍ പ്രശ്‌നമാണ്', പ്രധാനമന്ത്രി ടൈംസില്‍ എഴുതിയ ലേഖനത്തില്‍ കുറിച്ചു.

കൂടുതല്‍ മെച്ചപ്പെട്ട വരുമാനവും, പുരോഗതിയും പിന്തുണയും ഓഫര്‍ ചെയ്തത് നിഷേധിച്ചാല്‍ അവര്‍ക്ക് ഈ വര്‍ഷം കിട്ടാന്‍ പോകുന്നത് സ്റ്റാന്‍ഡേര്‍ഡ് പേ അവാര്‍ഡ് മാത്രമാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

സമരങ്ങള്‍ നിരുത്തരവാദപരവും, അപകടകരവുമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് കുറ്റപ്പെടുത്തി. റസിഡന്റ് ഡോക്ടര്‍മാര്‍ക്ക് അവര്‍ ആവശ്യപ്പെട്ട ശമ്പളവര്‍ദ്ധന നല്‍കിയാണ് ലേബര്‍ ഗവണ്‍മെന്റ് ആദ്യ ഘട്ടം തൃപ്തിപ്പെടുത്തിയത്. എന്നാല്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധന ഉന്നയിച്ചതോടെ ഗവണ്‍മെന്റ് നിസ്സഹായരായി.

26 ശതമാനം ശമ്പളവര്‍ദ്ധന ആവശ്യപ്പെട്ട് ഇത് 15-ാം തവണയാണ് ഇവരുടെ സമരം. കൂടുതല്‍ ഓഫര്‍ ചെയ്യണമെന്നാണ് ബിഎംഎയുടെ നിലപാട്. ഇറാനിലെ യുദ്ധവും, പണപ്പെരുപ്പവും കൂടുതല്‍ ഓഫറുകള്‍ അനിവാര്യമാക്കുന്നുവെന്നാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions