യു.കെ.വാര്‍ത്തകള്‍

ഡെര്‍ബിയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാറോടിച്ചു കയറ്റി 7 പേര്‍ക്ക് പരിക്കേറ്റ സംഭവം; പ്രതി ഇടുക്കി സ്വദേശിയെന്ന് സൂചന

യുകെയിലെ ഡെര്‍ബിയില്‍ ആള്‍ക്കൂട്ടത്തിലേക്ക് കാറോടിച്ചു കയറ്റി 7 പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുടെ പേര് പുറത്തുവിട്ട് പൊലീസ്. മലയാളിയായ സന്ധു പൊന്നച്ചനാണ് അപകടമുണ്ടാക്കിയ ഡ്രൈവറെന്ന് പൊലീസ് വ്യക്തമാക്കി. സംഭവം നടന്ന ശനിയാഴ്ച രാത്രി കറുത്ത സുസുക്കി സ്വിഫ്റ്റ് ഓടിച്ചിരുന്ന പ്രതി അപകടം നടന്ന ഉടന്‍ സംഭവസ്ഥലത്തു നിന്ന് കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് പിന്തുടര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

കൊലപാതക ശ്രമം, അപകടകരമായ ഡ്രൈവിങ് ,ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്. കൂടാതെ ആയുധം കൈവശം വച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. റിമാന്‍ഡ് ചെയ്ത പ്രതിയെ സൗത്തേണ്‍ ഡര്‍ബിഷയര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും. ഡെര്‍ബിയയിലെ അല്‍വാസ്റ്റണ്‍ ചാരിയറ്റ് ക്ലോസിലാണ് പ്രതി താമസിക്കുന്നത്.

36 കാരനായ ഇയാള്‍ യുകെയിലെത്തിയത് ആശ്രിത വിസയിലാണ്. എന്നാല്‍ പങ്കാളിയുമായി വേര്‍പിരിഞ്ഞു കഴിയുകയാണ്. ഐടി മേഖലയില്‍ ജോലി ചെയ്യുന്ന പ്രതി ഇടയ്ക്ക് മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നാലു പേരെ ഡിസ്ചാര്‍ജ് ചെയ്തു. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് പിന്തുണയായി പൊലീസ് സജീവമാണ്.

ഇന്ത്യയില്‍ നിന്നുള്ളയാളായ പ്രതി മലയാളിയാണെന്ന അനൗദ്യോഗിക വിവരങ്ങള്‍ പുറത്തുവന്നിരുന്നെങ്കിലും ഇതുസംബന്ധിച്ച് പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിരുന്നില്ല .
സംഭവത്തില്‍ ഭീകരവാദ സാധ്യത പരിശോധിച്ചെങ്കിലും, നിലവില്‍ അത് ഭീകരാക്രമണമെന്ന നിലയില്‍ കാണുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ശനിയാഴ്ച രാത്രി ഫ്രയര്‍ ഗേറ്റ് പ്രദേശത്താണ് സംഭവം നടന്നത്. കറുത്ത സുസുക്കി സ്വിഫ്റ്റ് കാര്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു . ഗുരുതരമായി പരിക്ക് ഉണ്ടാക്കാനുള്ള ഉദ്ദേശത്തോടെ ആറു കേസുകളും , അപകടകരമായ ഡ്രൈവിംഗ്, ആയുധം കൈവശം വച്ചത് തുടങ്ങിയ കുറ്റങ്ങളുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സംഭവം ഡെര്‍ബിയിലും പരിസര പ്രദേശങ്ങളിലും ആശങ്കയും ഞെട്ടലും ഉണ്ടാക്കിയിരുന്നു . സംഭവവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ ഫോണിലെ വിഡിയോകള്‍, ഡാഷ്‌കാം രേഖകള്‍ എന്നിവ കൈവശമുള്ളവര്‍ സമീപിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.

  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions