യു.കെ.വാര്‍ത്തകള്‍

വിലക്കയറ്റ ഭീഷണി; സൂപ്പര്‍മാര്‍ക്കറ്റ് ഭീമന്മാരുമായി ചര്‍ച്ച നടത്താന്‍ റേച്ചല്‍ റീവ്‌സ്

മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ ഊര്‍ജ്ജ, ഇന്ധന, ചെലവുകള്‍ കുത്തനെ ഉയര്‍ന്ന പശ്ചാത്തലത്തില്‍, യുകെയില്‍ ഭക്ഷ്യവില ഉയരാനും അവശ്യവസ്തുക്കളുടെ ക്ഷാമം ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ആശങ്ക ഉയരുന്നു. ഈ സാഹചര്യത്തില്‍ രാജ്യത്തെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളായ ടെസ്‌കോ ,സാനിസ്ബറി, മൊറിസണ്‍ എന്നിവയുടെ മേധാവികളുമായി ചര്‍ച്ച നടത്താന്‍ ചാന്‍സലര്‍ .റേച്ചല്‍ റീവ്‌സ് ബുധനാഴ്ച കൂടിക്കാഴ്ച നടത്തും.

വിലക്കയറ്റവും ജീവിതച്ചെലവിലെ വര്‍ധനവും സംബന്ധിച്ച ആശങ്കകള്‍ ഉയരുന്നതിനാല്‍, വിതരണ ശൃംഖലയിലെ തടസ്സങ്ങളും ഭാവിയില്‍ ഉണ്ടാകാവുന്ന ആഘാതങ്ങളും വിലയിരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. 'സ്ഥിതിഗതികള്‍ വിലയിരുത്താനുള്ള തുറന്ന ചര്‍ച്ചയാണ് ഇത്,' ട്രഷറി വൃത്തങ്ങള്‍ അറിയിച്ചു.

നിലവിലെ ദീര്‍ഘകാല കരാറുകളും സംഭരണങ്ങളും കാരണം ഉടന്‍ വില ഉയരില്ലെങ്കിലും, വേനല്‍ക്കാലത്തോടെ വില വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. കര്‍ഷകരെ പിന്തുണയ്ക്കുകയും ഇന്ധനവില കുറയ്ക്കുകയും ചെയ്യാത്ത പക്ഷം ഭക്ഷ്യവില ഉയരുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

കൃഷി മേഖലയില്‍ ചെലവുകള്‍ കുത്തനെ ഉയരുന്നത് ഗുരുതര പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് മുന്നറിയിപ്പ്. തക്കാളി, വെള്ളരി, ക്യാപ്‌സിക്കം, വഴുതന എന്നിവ വളര്‍ത്തുന്ന ഗ്ലാസ് ഹൗസ് കര്‍ഷകര്‍ക്ക് ഊര്‍ജ്‌ച്ചെലവ് വലിയ ഭാരംയായി മാറിയിരിക്കുകയാണ്.

ചെലവുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍, വ്യാപാരസ്ഥാപനങ്ങള്‍ കര്‍ഷകരുമായി ഉള്ള കരാറുകള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നു. കൂടാതെ ഏപ്രില്‍ 1 മുതല്‍ വൈദ്യുതി-വാതക ബില്ലുകളില്‍ സ്ഥിരചാര്‍ജുകള്‍ ഉയരുന്നതും പ്രശ്‌നം വഷളാക്കും.അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ പല പച്ചക്കറി കര്‍ഷകരും കൃഷി അവസാനിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. ഇത് വിപണിയില്‍ വിതരണക്കുറവിനും സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകളില്‍ സാധനക്ഷാമത്തിനും വഴിവെക്കാനിടയുണ്ട്.

  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions