യു.കെ.വാര്‍ത്തകള്‍

മിഡില്‍ ഈസ്റ്റിലേക്ക് ബ്രിട്ടീഷ് സൈനികരേയും പ്രതിരോധ സംവിധാനങ്ങളേയും വിന്യസിക്കുമെന്ന് യുകെ പ്രതിരോധ സെക്രട്ടറി

മിഡില്‍ ഈസ്റ്റ് സംഘര്‍ഷത്തിനിടെ പ്രതിരോധ നടപടികളുമായി ബ്രിട്ടീഷ് സൈനികരേയും പ്രതിരോധ സംവിധാനത്തേയും വിന്യസിക്കുമെന്ന് യുകെ പ്രതിരോധ സെക്രട്ടറി ജോണ്‍ ഹീലി അറിയിച്ചു. സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് അധിക യുദ്ധ സംവിധാനങ്ങള്‍ അയയ്ക്കും.

സൗദി, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്ക് അധിക യുദ്ധ സംവിധാനങ്ങള്‍ അയയ്ക്കും. ഖത്തറിലെ ടൈഫൂണ്‍ യുദ്ധ വിമാനങ്ങളുടെ വിന്യാസവും കൂട്ടാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതോടെ ഗള്‍ഫ് മേഖലയിലും സൈപ്രസിലും പ്രവര്‍ത്തിക്കുന്ന യുകെ സൈനികരുടെ എണ്ണം ആയിരമായി ഉയരും. ഇറാന്‍ ആക്രമണ ഭീഷണി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കമെന്ന് ഹീലി വ്യക്തമാക്കി.

യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കില്ലെന്ന നിലപാട് യുകെ സര്‍ക്കാര്‍ ആവര്‍ത്തിച്ചു. ഇതു നമ്മുടെ യുദ്ധമല്ലെന്ന് കീര്‍ സ്റ്റാര്‍മര്‍ പ്രതികരിച്ചിരുന്നു. യുകെ മിനിസ്ട്രി ഓഫ് ഡിഫൈന്‍സ് വിവിധ രാജ്യങ്ങളിലേക്ക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ വിന്യസിച്ചിട്ടുണ്ട്.

ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷ ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും ഹീലി പറഞ്ഞു. അമേരിക്കയുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് യുകെ പിന്തുണ നല്‍കുന്നത് നിര്‍ത്തണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

അതിനിടെ, ട്രംപ് യുകെയുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്തെത്തി. ഇറാനെതിരായ ആക്രമണങ്ങളില്‍ പങ്കെടുത്തില്ലെങ്കില്‍ സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കൂടുതല്‍ ശക്തമായ നിലപട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിലൂടെ ഇന്ധനം ലഭ്യമാക്കുന്നതില്‍ പ്രശ്‌നമുണ്ടെങ്കില്‍ മറ്റു രാജ്യങ്ങള്‍ സ്വയം നടപടി സ്വീകരിക്കണമെന്നും ട്രംപ് പറഞ്ഞു.

  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions