യു.കെ.വാര്‍ത്തകള്‍

കുടുംബങ്ങള്‍ക്ക് ഷോക്കായി എനര്‍ജി ബില്ലുകള്‍ സമ്മറില്‍ 440 പൗണ്ട് വര്‍ദ്ധിക്കാന്‍ സാധ്യത

യുഎസും, ഇസ്രയേലും ഇറാനില്‍ നടത്തുന്ന യുദ്ധത്തിന്റെ അന്തരഫലം ബ്രിട്ടനിലെ അടുക്കളകളിലേക്കും വന്നെത്തുകയാണ്, എനര്‍ജി ബില്ലുകളുടെ രൂപത്തില്‍. ഇറാന്‍ യുദ്ധം മൂലം ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് വഴിയൊരുങ്ങുന്നുവെന്ന് മുന്നറിയിപ്പുകള്‍ക്കിടെ എനര്‍ജി ബില്ലുകള്‍ സമ്മറില്‍ 440 പൗണ്ട് വര്‍ദ്ധിക്കാന്‍ സാധ്യത തെളിയുന്നു. ജൂലൈയില്‍ ശരാശരി ബില്ലുകള്‍ 2100 പൗണ്ടിലേക്ക് വര്‍ദ്ധിക്കുന്ന ആഘാതം നേരിടാന്‍ കുടുംബങ്ങള്‍ തയ്യാറായിരിക്കണമെന്നാണ് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ മുന്നറിയിപ്പ്. യുദ്ധം മൂലം എനര്‍ജി വിതരണത്തെ ബാധിക്കുന്നത് തുടര്‍ന്നാല്‍ ഈ സ്ഥിതി സംജാതമാകും.

യുദ്ധത്തിന് പരിസമാപ്തി കുറിക്കാന്‍ തയ്യാറായാല്‍ എണ്ണ, ഗ്യാസ് വിതരണം സാധാരണ നിലയിലേക്ക് മടങ്ങാം. ഇത് സംഭവിച്ചാല്‍ പോലും പ്രൈസ് ക്യാപ്പ് ചുരുങ്ങിയത് 130 പൗണ്ടെങ്കിലും വര്‍ദ്ധിക്കുമെന്നും റെസൊലൂഷന്‍ ഫൗണ്ടേഷന്‍ വ്യക്തമാക്കുന്നു.

'ജീവിതച്ചെലവ് പ്രതിസന്ധിയില്‍ നിന്നും ലക്ഷണക്കിന് കുടുംബങ്ങള്‍ക്ക് മോചനം കിട്ടിയിട്ടില്ല. ഇപ്പോള്‍ മറ്റൊരു പുതിയ പ്രൈസ് ഷോക്ക് കൂടി വരികയാണ്', ഇക്കണോമിസ്റ്റ് ലളിതാ ട്രൈ പറഞ്ഞു. ഇതിനിടെ ലോകബാങ്കും, ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടും, ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയും സംയുക്ത പ്രസ്താവന ഇറക്കി.

യുദ്ധത്തിന്റെ പരിണിത ഫലമായി ഊര്‍ജ്ജ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെ ദോഷമായി ബാധിക്കുമെന്നാണ് സംയുക്ത പ്രസ്താവന മുന്നറിയിപ്പ് നല്‍കുന്നത്. ഊര്‍ജ്ജ ക്ഷാമം പണപ്പെരുപ്പത്തിനും, പലിശ നിരക്ക് വര്‍ദ്ധനയ്ക്കും, വളര്‍ച്ച കുറയാനും കാരണമാകുമെന്നും അവര്‍ വ്യക്തമാക്കി.

  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions