യു.കെ.വാര്‍ത്തകള്‍

ഡെര്‍ബി വാഹനാപകടം; പ്രതിയെ 29ന് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടു

യുകെയിലെ ഡെര്‍ബിയില്‍ ശനിയാഴ്ച രാത്രി നടന്ന വാഹനാപകടത്തില്‍ കാല്‍നടക്കാരായ ഏഴു പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അറസ്റ്റിലായ മലയാളി സന്ധു പൊന്നച്ചനെ കോടതിയില്‍ ഹാജരാക്കി. സൗത്ത് ഡര്‍ബിഷയര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഗുരുതര കുറ്റകൃത്യങ്ങള്‍ നേരിടുന്നതിനാല്‍ ഡെര്‍ബി ക്രൗണ്‍ കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കി റിമാന്‍ഡില്‍ വിട്ടു. ജില്ലാ ജഡ്ജി ജോനാഥന്‍ ടാഫ് പ്രതിയോട് നേരിട്ട് സംസാരിച്ച ശേഷം ഏപ്രില്‍ 29ന്ക്രൗണ്‍ കോടതിയില്‍ ഹാജരാകണമെന്ന് ഉത്തരവിട്ടു.

അഞ്ചു മിനിറ്റോളം നീണ്ട കോടതി നടപടിയില്‍ പ്രതി ജാമ്യാപേക്ഷ സമര്‍പ്പിച്ചില്ല. 36 കാരനായ സന്ദു പൊന്നച്ചന്‍ മേല്‍വിലാസം സ്ഥിരീകരിക്കുകയല്ലാതെ വിചാരണയില്‍ മറ്റൊന്നും സംസാരിച്ചില്ല. ഗുരുതര പരിക്ക് മനപൂര്‍വ്വം വരുത്തിയതിന് ആറു കുറ്റങ്ങളും പരുക്കേല്‍പ്പിക്കാനുള്ള ശ്രമത്തിന് ഒരു കുറ്റവും ചുമത്തിയിട്ടുണ്ട്. അപകടകരമായ ഡ്രൈവിംഗ് , കത്തി കൈവശം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തി. തുടര്‍ന്നാണ് ക്രൗണ്‍ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ടത്.

കറുത്ത സുസുക്കി സ്വിഫ്റ്റ് ഓടിച്ചിരുന്ന പ്രതി അപകടം നടന്ന ഉടന്‍ സംഭവസ്ഥലത്തു നിന്ന് കാറുമായി രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പൊലീസ് പിന്തുടര്‍ന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

  • വിദേശയാത്രകളില്‍ പ്രാദേശിക മദ്യം ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് യുകെ സര്‍ക്കാര്‍
  • യുകെയില്‍ ഇടിമിന്നലോടുകൂടിയ മഴ വരുന്നു; ഓഗസ്റ്റില്‍ ഉഷ്ണതരംഗ സാധ്യത
  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions