യു.കെ.വാര്‍ത്തകള്‍

ശരീരം തളര്‍ന്ന് പോകാന്‍ ഇടയാക്കുന്ന പോളിയോ യുകെയില്‍ പടരാന്‍ സാധ്യത

ശരീരം തളര്‍ന്ന് പോകാന്‍ ഇടയാക്കുന്ന പോളിയോ വൈറസ് പടരാനുള്ള സാധ്യത നേരിട്ട് യുകെ. ഒരു തലമുറയ്ക്കിടെ കാണാത്ത തോതില്‍ ഈ പോളിയോ വൈറസ് പൊട്ടിപ്പുറപ്പെടാനുള്ള സാധ്യതകളാണ് ഉയരുന്നതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

2003-ല്‍ പോളിയോ മുക്തമായി പ്രഖ്യാപിച്ച രാജ്യമാണ് ബ്രിട്ടന്‍. 1984-ലാണ് ഒടുവിലായി കേസ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 2022-ല്‍ നാല് ദശകങ്ങള്‍ക്ക് ശേഷം വൈറസ് കണ്ടെത്തി. ലണ്ടനിലെ സ്വീവേജ് വെള്ളത്തിലാണ് നൂറിലേറെ തവണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്.

ഇതുവരെ ഒരു വ്യക്തിക്കും കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വൈറസ് ലണ്ടനില്‍ കണ്ണില്‍ പെടാതെ കൈമാറുന്നുവെന്ന് വിദഗ്ധര്‍ വിശ്വസിക്കുന്നു. മലിന ജലത്തില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് ഇതിന് കാരണം. ഈ റിപ്പോര്‍ട്ടുകള്‍ കാര്യമാക്കാതെ പോകുന്നത് പോളിയോ തിരിച്ചുവരാന്‍ ഇടയാക്കുമെന്ന ആശങ്കയാണുള്ളത്.

പോളിയോ മുക്ത രാജ്യമെന്നത് കൊണ്ട് തന്നെ ഈ മേഖലയില്‍ ഫണ്ട് കട്ടിംഗും, വാക്‌സിനേഷന്‍ നിരക്ക് കുറഞ്ഞ് വരികയുമാണ്. 2026-ല്‍ യുകെയില്‍ രണ്ടാം തവണയും വൈറസിനെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ രോഗം പകരുന്നുവെന്നതിന് ഇതൊന്നും തെളിവല്ലെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ നിലപാട്.

  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions