യു.കെ.വാര്‍ത്തകള്‍

ഡോക്ടര്‍മാരുടെ സമരം: 1,000 പരിശീലന നിയമനങ്ങള്‍ പിന്‍വലിച്ചു സര്‍ക്കാര്‍ തിരിച്ചടി

ഇംഗ്ലണ്ടില്‍ തിങ്കളാഴ്ച മുതല്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിക്കാനിരിക്കെ പ്രതികാര നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് തുടങ്ങി. ഇതിന്റെ ഭാഗമായി 1,000 പുതിയ പരിശീലന നിയമനങ്ങള്‍ നടത്താനുള്ള സര്‍ക്കാര്‍ പദ്ധതി പിന്‍വലിച്ചു. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ സമരം പിന്‍വലിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. സമരം പിന്‍വലിക്കാന്‍ 48 മണിക്കൂര്‍ സമയപരിധി പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ നല്‍കിയിരുന്നെങ്കിലും ഫലപ്രദമായില്ല. വേതനവര്‍ധനയും സ്റ്റാഫ് ക്ഷാമവും സംബന്ധിച്ച ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ അടുത്ത ആഴ്ച ആറുദിവസത്തെ സമരം നടത്തുമെന്ന് യൂണിയന്‍ വ്യക്തമാക്കി .

യുവ ഡോക്ടര്‍മാര്‍ക്ക് കൂടുതല്‍ പരിശീലന അവസരങ്ങള്‍ നല്‍കുകയും എന്‍എച്ച്എസിലെ സ്റ്റാഫ് ക്ഷാമം പരിഹരിക്കുകയുമായിരുന്നു പദ്ധതിയുടെ ലക്ഷ്യം എന്ന് ആരോഗ്യ-സാമൂഹ്യ പരിചരണ വകുപ്പ് അറിയിച്ചു. ഈ മാസം തന്നെ നിയമനങ്ങള്‍ ആരംഭിക്കാനായിരുന്നു തീരുമാനം. എന്നാല്‍ സമരത്തെ തുടര്‍ന്ന് ആരോഗ്യസംവിധാനങ്ങള്‍ സമ്മര്‍ദ്ദത്തിലായതിനാല്‍, പുതിയ നിയമനങ്ങള്‍ ആരംഭിക്കുന്നത് പ്രായോഗികമായും സാമ്പത്തികമായും അസാധ്യമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. നിലവിലെ സാഹചര്യത്തില്‍ ആശുപത്രികള്‍ സമരത്തെ നേരിടുന്നതിലിലേക്ക് തിരിഞ്ഞിരിക്കുകയാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

പുതിയ നിയമനങ്ങള്‍ പിന്‍വലിച്ചാലും എന്‍എച്ച്എസിലെ ഡോക്ടര്‍മാരുടെ മൊത്തം എണ്ണം കുറയില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഈ പരിശീലന പോസ്റ്റുകള്‍ നിലവിലുള്ള താല്‍ക്കാലിക നിയമനങ്ങളില്‍ നിന്നാണ് സൃഷ്ടിക്കാനിരുന്നത്. അതേസമയം, തീരുമാനം ഡോക്ടര്‍മാരില്‍ വ്യാപക നിരാശയ്ക്ക് ഇടയാക്കി. അതേസമയം, തീരുമാനം ഡോക്ടര്‍മാരില്‍ വ്യാപക നിരാശയ്ക്ക് ഇടയാക്കി. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ റെസിഡന്റ് ഡോക്ടര്‍മാരുടെ കമ്മിറ്റി ചെയര്‍മാനായ ജാക്ക് ഫ്ലെച്ചര്‍, സര്‍ക്കാര്‍ നടപടി 'വളരെ നിരാശാജനകം' ആണെന്ന് പ്രതികരിച്ചു; പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ കൂടുതല്‍ ഗൗരവമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions