യു.കെ.വാര്‍ത്തകള്‍

എച്ച്എംആര്‍സി നിയമ മാറ്റം പ്രാബല്യത്തില്‍; 3 ലക്ഷം പേര്‍ക്ക് ടാക്‌സ് അലവന്‍സ് നഷ്ടമാകും



ലണ്ടന്‍: ഏപ്രില്‍ ആറു മുതല്‍ ബ്രിട്ടനിലെ ഏകദേശം മൂന്നു ലക്ഷത്തോളം വരുന്ന, വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്ക് അവരുടെ വാര്‍ഷിക ഹോം വര്‍ക്കിംഗ് അലവന്‍സ് ഇല്ലാതെയാവും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കുള്ള ഈ ആനുകൂല്യം ഇല്ലാതെയാക്കുക വഴി 2026 ഏപ്രില്‍ മുതല്‍ അഞ്ച് വര്‍ഷക്കാലത്തില്‍ 115 മില്യണ്‍ പൗണ്ട് ലാഭിക്കാന്‍ കഴിയുമെന്നാണ് എച്ച് എം ആര്‍ സി കണക്കാക്കുന്നതെന്ന് അക്കൗണ്ടന്‍സി, ബിസിനസ് അഡൈ്വസറി സ്ഥാപനമായ അസെറ്റ്‌സ് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന, തൊഴിലുടമകള്‍ തിരിച്ചു നല്‍കാത്ത ചെലവുകള്‍ക്ക് മീതെ ലഭിച്ചിരുന്ന നികുതി ഇളവ് ഇല്ലാതെയാകുന്നതോടെ പലര്‍ക്കും അത് ഒരു ഇരുട്ടടിയായി മാറും. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ഹീറ്റിംഗ്, ഇലക്ട്രിസിറ്റി, ബിസിനസ് ഫോണ്‍ കോളുകള്‍ എന്നിവയിലെ അധിക ചെലവുകള്‍ക്ക് ഒരു ആശ്വാസമായിരുന്നു നികുതിയിളവ്. ഇതിന് അര്‍ഹതയുള്ളവര്‍ക്ക് പ്രതിവാരം ആറു പൗണ്ടാണ് ഇളവായി ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായി ഏതെങ്കിലും വിധത്തിലുള്ള രസീതുകള്‍ ഹാജരാക്കേണ്ടതില്ല.

  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions