യു.കെ.വാര്‍ത്തകള്‍

റസിഡന്റ് ഡോക്ടര്‍മാര്‍ ആറു ദിന പണിമുടക്ക് തുടങ്ങി; നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തലവേദന

സര്‍ക്കാരിന്റെ മുന്നറിയിപ്പ് അവഗണിച്ചു യുകെയിലെ റസിഡന്റ് ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ച ആറ് ദിവസത്തെ പണിമുടക്കിന് തുടക്കമായി. ഡോക്ടര്‍മാര്‍ സമരം തുടങ്ങുന്ന സാഹചര്യത്തില്‍ രോഗികളെ സുരക്ഷിതമാക്കാനും, ആളുകള്‍ക്ക് ആവശ്യമായ പരിചരണം തുടര്‍ന്നും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും എന്‍എച്ച്എസിലുടനീളമുള്ള ജീവനക്കാര്‍ ഈ ആഴ്ച കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗിന്റെ പ്രഖ്യാപനം. 2023 മാര്‍ച്ചിന് ശേഷം ഡോക്ടര്‍മാര്‍ നടത്തുന്ന പതിനഞ്ചാമത്തെ പണിമുടക്കാണിത്.
റസിഡന്റ് ഡോക്ടര്‍മാരുടെ പണിമുടക്ക് ആശുപത്രികള്‍ക്ക് 3 ബില്ല്യണ്‍ പൗണ്ട് നഷ്ടം വരുത്തുമെന്നാണ് കണക്ക്.

ദിവസേന 50 മില്ല്യണ്‍ പൗണ്ടാണ് പണിമുടക്ക് മൂലം ആരോഗ്യ മേധാവികള്‍ക്ക് കളയേണ്ടി വരുന്നത്. പ്രൊസീജ്യറുകള്‍ റദ്ദാക്കുന്നതിന് പുറമെ പകരം സേവനം നല്‍കുന്ന കണ്‍സള്‍ട്ടന്റുമാര്‍ക്കായി മണിക്കൂറിന് 313 പൗണ്ട് ഫീസും നല്‍കണം.

എന്‍എച്ച്എസിലെ പകുതിയോളം വരുന്ന ഡോക്ടര്‍മാരും റസിഡന്റ് വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ ആശുപത്രികളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. നാല് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ശരാശരി 35.2% വേതനവര്‍ദ്ധനവാണ് ഡോക്ടര്‍മാര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. റസിഡന്റ് ഡോക്ടര്‍മാരുടെ വരുമാനം വീണ്ടും വര്‍ദ്ധിക്കുന്ന കരാര്‍ ഉണ്ടായിരുന്നിട്ടും, ഈ ആഴ്ച പണിമുടക്കുകളുമായി മുന്നോട്ട് പോകാനാണ് ബിഎംഎ തീരുമാനിച്ചത്. ഇത് രോഗികള്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ നിരാശാജനകമാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു.

സമരത്തിനിറങ്ങുന്ന ഡോക്ടര്‍മാര്‍ക്ക് പകരം കണ്‍സള്‍ട്ടന്റുമാരെ ഉപയോഗിക്കാന്‍ എന്‍എച്ച്എസിന് കൂടുതല്‍ തുക ചെലവാകും. ഈസ്റ്റര്‍ ബാങ്ക് ഹോളിഡേയ്ക്ക് പിന്നാലെ വരുന്ന സമരം രോഗികള്‍ക്ക് കനത്ത തിരിച്ചടിയാണ്.

അതേസമയം, ഡോക്ടര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചതുകൊണ്ട് രോഗികള്‍ അവരുടെ ചികിത്സമാറ്റി വയ്ക്കരുതെന്ന് എന്‍എച്ച്എസ് ആവശ്യപ്പെട്ടു. രോഗികള്‍ ഷെഡ്യൂള്‍ ചെയ്ത അപ്പോയിന്റ്‌മെന്റുകള്‍ ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം.

ജീവന് ഭീഷണിയായ അടിയന്തര സാഹചര്യങ്ങളുള്ളവര്‍ 999 എന്ന നമ്പറില്‍ വിളിക്കുകയോ എ&ഇയില്‍ എത്തുകയോ ചെയ്യാം. രോഗികള്‍ നിശ്ചയിച്ച ഷെഡ്യൂള്‍ സമയത്ത് അപ്പോയിന്റ്‌മെന്റുകള്‍ക്കായി എത്തുന്നതില്‍ തടസ്സമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions