യു.കെ.വാര്‍ത്തകള്‍

വൈകല്യങ്ങള്‍ ബാധിച്ചവരെ സഹായിക്കാന്‍ ഉപയോഗിക്കുന്ന ബ്ലൂ ബാഡ്ജ് കൈക്കലാക്കി തട്ടിപ്പ്

ഇംഗ്ലണ്ടില്‍ വൈകല്യമുള്ളവരെയും ആരോഗ്യപ്രശ്‌നങ്ങളെയും സഹായിക്കുന്ന പാര്‍ക്കിംഗ് പെര്‍മിറ്റുകളുടെ ദുരുപയോഗം തടയാന്‍ കൗണ്‍സിലുകളോട് ആവശ്യപ്പെട്ട് എഎ. അനധികൃതമായി നീല ബാഡ്ജ് കൈവശം വച്ചിരിക്കുന്ന ആളുകളുടെ അനുപാതം 15-ല്‍ ഒന്നായി എത്തിയെന്നാണ് റിപ്പോര്‍ട്ട്. വ്യാജമായി ബാഡ്ജുകള്‍ ഉപയോഗിക്കുന്നത് കണ്ടെത്തിയാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് എഎ ആവശ്യപ്പെട്ടു.

മൂന്ന് വര്‍ഷത്തിലൊരിക്കല്‍ പുതുക്കേണ്ട ഈ പെര്‍മിറ്റുകള്‍, വൈകല്യങ്ങളോ ആരോഗ്യപ്രശ്‌നങ്ങളോ ഉള്ളവര്‍ക്ക് കടകളിലേക്കും സേവനങ്ങളിലേക്കും എത്താന്‍ വളരെയേറെ സഹായിക്കുന്ന ഒന്നാണ്. ലണ്ടനില്‍, ദിവസേനയുള്ള കണ്‍ജഷന്‍ ചാര്‍ജ്ജായ 18 പൗണ്ട് അടയ്ക്കേണ്ടതില്‍ നിന്നും ഉടമകളെ ഒഴിവാക്കുന്നതാണ് പെര്‍മിറ്റുകള്‍.

ഗതാഗത വകുപ്പിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 വരെ 3.07 ദശലക്ഷം നീല ബാഡ്ജുകള്‍ ആളുകളുടെ കൈവശമുണ്ട്. ഇംഗ്ലണ്ടിലെ ഏകദേശം 46 ദശലക്ഷം മുതിര്‍ന്നവരില്‍ ആറ് ശതമാനത്തിലധികം പേര്‍ക്ക് ഇത് കൈവശം സൂക്ഷിക്കുന്നു. ഇഷ്യു ചെയ്ത ബാഡ്ജുകളളില്‍ അഞ്ചിലൊന്നും ബാഡ്ജുകളുടെ ഉടമയോ, അംഗീകൃത ഉപയോക്താവോ അല്ലാതെ മറ്റാരെങ്കിലും ഉപയോഗിച്ചേക്കാമെന്ന കണക്കുകളാണ് ആശങ്കയുണ്ടാക്കുന്നതെന്ന് എഎ പറയുന്നു.

യുകെയിലെ ബ്ലൂ ബാഡ്ജ് തട്ടിപ്പിന്റെ ചെലവ് സംബന്ധിച്ച് സമീപകാല കണക്കുകളൊന്നുമില്ലെങ്കിലും, ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായ ഹോം ഓഫീസ് ഏജന്‍സിയായ നാഷണല്‍ ഫ്രോഡ് അതോറിറ്റിയുടെ കണക്ക് പ്രകാരം പ്രതിവര്‍ഷം 46 മില്യണ്‍ പൗണ്ട് നഷ്ടം വരുന്നതായാണ് സ്ഥിരീകരിച്ചത്. ഡിഎഫ്ടി ഡാറ്റ കാണിക്കുന്നത് ബാഡ്ജ് ഹോള്‍ഡറുകളുടെ ഏറ്റവും ഉയര്‍ന്ന ശതമാനവും കുറഞ്ഞ ശതമാനവുമുള്ള ഇംഗ്ലീഷ് മേഖലകള്‍ യഥാക്രമം വടക്കുകിഴക്കന്‍ (6.1%), ലണ്ടന്‍ (3.5%) എന്നിവയാണ്. 2019-ല്‍, നീല ബാഡ്ജുകള്‍ക്കുള്ള യോഗ്യതാ മാനദണ്ഡം ദൃശ്യ വൈകല്യമുള്ളവര്‍ക്ക് പുറമെ പാര്‍ക്കിന്‍സണ്‍സ്, ഡിമെന്‍ഷ്യ, അപസ്മാരം തുടങ്ങിയവയും ഉള്‍പ്പെടുത്തി വിപുലീകരിച്ചിരുന്നു.

  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions