നാട്ടുവാര്‍ത്തകള്‍

2018-ലെ വെള്ളപ്പൊക്കം മനുഷ്യനിര്‍മ്മിതം; മാത്യൂ കുഴല്‍നാടന്‍ പൊട്ടിച്ച വെടിയില്‍ തെരഞ്ഞെടുപ്പ് രംഗം

2018-ലെ പ്രളയവുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണങ്ങള്‍ കത്തുന്നു. പ്രളയകാലത്ത് തോട്ടപ്പള്ളി സ്പില്‍വേ തുറക്കാന്‍ വൈകിയതിനേക്കുറിച്ചും പെരിങ്ങല്‍ക്കുത്തിലേക്ക് ജലം ഒഴുക്കിവിട്ടതില്‍ ക്രമക്കേടുകളും അഴിമതിയും നടന്നെന്ന കാര്യവും മന്ത്രി കെ. കൃഷ്ണന്‍കുട്ടിഒരു പാര്‍ട്ടി നേതാവിനോട് പറയുന്ന ശബ്ദരേഖ കുഴല്‍നാടന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ആരോപണം തള്ളി മന്ത്രി കെ. കൃഷ്ണന്‍കുട്ടി രംഗത്തുവന്നു. മാത്യു കുഴല്‍നാടനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ട ശബ്ദരേഖ എഐ ആണോയെന്ന് പരിശോധിക്കണമെന്നും കൃഷ്ണന്‍കുട്ടി പറഞ്ഞു. മാത്യു കുഴല്‍നാടനൊപ്പം പത്രസമ്മേളനത്തില്‍ പങ്കെടുത്തത് മുന്‍ സ്റ്റാഫ് അംഗമാണല്ലോ എന്ന ചോദ്യത്തിന്, അയാള്‍ ചില ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ചെയ്യാന്‍ പറ്റുന്നതല്ലേ ചെയ്തുകൊടുക്കാന്‍ കഴിയൂ, എന്നാണ് മന്ത്രി പ്രതികരിച്ചത്.

'അയാള്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ല. പുറത്താക്കിയതാണ്. അനാവശ്യമായ കാര്യങ്ങള്‍ ഉന്നയിക്കുകയും സമ്മര്‍ദം ചെലുത്തുകയും ചെയ്തിരുന്നു. എതിര്‍ഗ്രൂപ്പില്‍ പോയി. അപ്പോള്‍പിന്നെ പുറത്താക്കാതെ വയ്യല്ലോ', കൃഷ്ണന്‍കുട്ടി പറഞ്ഞു. തോട്ടപ്പള്ളി സ്പില്‍വേ തുറക്കുന്നതുമായും മറ്റും ബന്ധപ്പെട്ട് മന്ത്രിസഭാ തീരുമാനങ്ങളില്‍ യാതൊരു പാളിച്ചയുമുണ്ടായിട്ടില്ല. തിരഞ്ഞെടുപ്പ് സമയത്ത് ചീത്തപ്പേരുണ്ടാക്കാനുള്ള ശ്രമമാണ് കുഴല്‍നാടന്റേതെന്നും കൃഷ്ണന്‍കുട്ടി ആരോപിച്ചു.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions