യു.കെ.വാര്‍ത്തകള്‍

ഡോക്ടര്‍മാരുടെ സമരം: അറിയിപ്പില്ലെങ്കില്‍ രോഗികള്‍ക്ക് അപ്പോയിന്റ്‌മെന്റിനും, ശസ്ത്രക്രിയയ്ക്കുമായി ആശുപത്രിയിലെത്താം

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ഇംഗ്ലണ്ടില്‍ റസിഡന്റ് ഡോക്ടര്‍മാരുടെ സമരം തുടരവേ രോഗികള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി എന്‍എച്ച്എസ്. അറിയിപ്പ് ലഭിച്ചില്ലെങ്കില്‍ രോഗികള്‍ക്ക് അപ്പോയിന്റ്‌മെന്റിനും, ശസ്ത്രക്രിയയ്ക്കുമായി ആശുപത്രിയിലെത്താം എന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്നലെ രാവിലെ 7 മണിക്ക് ആരംഭിച്ച പണിമുടക്ക് ഏപ്രില്‍ 13 തിങ്കളാഴ്ച രാവിലെ 7 മണി വരെ നീണ്ടുനില്‍ക്കും.വര്‍ഷങ്ങളായി തുടരുന്ന ശമ്പള വര്‍ദ്ധനവിലെ കുറവ് പരിഹരിക്കണമെന്നും ജോലി സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് സമരം.

സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ ഈ തീരുമാനമെടുത്തത്. പണിമുടക്ക് നടക്കുന്നുണ്ടെങ്കിലും അത്യാഹിത വിഭാഗങ്ങള്‍ , 999 സേവനങ്ങള്‍ എന്നിവ തടസ്സമില്ലാതെ പ്രവര്‍ത്തിക്കും. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍ മടിക്കാതെ ആശുപത്രിയില്‍ എത്തണമെന്നാണ് നിര്‍ദ്ദേശം. നേരത്തെ നിശ്ചയിച്ചിട്ടുള്ള അപ്പോയിന്റ്മെന്റുകളോ ശസ്ത്രക്രിയകളോ മാറ്റിവെച്ചിട്ടുണ്ടെങ്കില്‍ ആശുപത്രി അധികൃതര്‍ ജനങ്ങളെ നേരിട്ട് ബന്ധപ്പെടും.

അറിയിപ്പൊന്നും ലഭിച്ചില്ലെങ്കില്‍ മുന്‍ നിശ്ചയിച്ച പ്രകാരം ആശുപത്രിയില്‍ പോകാവുന്നതാണ്. ലഘുവായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ജിപി, ഫാര്‍മസികള്‍, അല്ലെങ്കില്‍ എന്‍എച്ച്എസ് 111 ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവ ഉപയോഗിക്കാന്‍ നിര്‍ദ്ദേശമുണ്ട്.

55,000-ത്തോളം ഡോക്ടര്‍മാരാണ് ഈ പണിമുടക്കില്‍ പങ്കെടുക്കുന്നത്. 26% ശമ്പള വര്‍ദ്ധനവാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്. ഡോക്ടര്‍മാര്‍ എന്‍എച്ച്എസിനെ അപകടത്തിലാക്കുകയാണെന്ന് ട്രസ്റ്റ് മേധാവികള്‍ പ്രതികരിക്കുന്നു.

  • ബെഡ്‌ഫോര്‍ഡിലെ മുതിര്‍ന്ന മലയാളി ഡോ ജോയ് മാതേക്കന്‍ മരണമടഞ്ഞു
  • സ്റ്റുഡന്റ് ലോണുകാര്‍ക്കു ആശ്വാസം: സെപ്റ്റംബര്‍ മുതല്‍ ലോണുകളുടെ പലിശ നിരക്കുകള്‍ 6 ശതമാനത്തില്‍
  • കുട്ടികളുടെ ബെനഫിറ്റ് ക്യാപ് നീക്കം; 4.8 ലക്ഷം കുടുംബങ്ങള്‍ക്ക് സഹായമാവും
  • യുകെയില്‍ ഇ-ബൈക്കുകളുടെയും, ഇ-സ്‌കൂട്ടറുകളുടെയും തീപിടിത്തത്തില്‍ റെക്കോര്‍ഡ്
  • ലണ്ടനില്‍ റിഫോം യുകെ സ്ഥാനാര്‍ഥിയായി ജ്യോതി എല്‍സ ജെയിംസ്
  • വൈകല്യങ്ങള്‍ ബാധിച്ചവരെ സഹായിക്കാന്‍ ഉപയോഗിക്കുന്ന ബ്ലൂ ബാഡ്ജ് കൈക്കലാക്കി തട്ടിപ്പ്
  • റസിഡന്റ് ഡോക്ടര്‍മാര്‍ ആറു ദിന പണിമുടക്ക് തുടങ്ങി; നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് തലവേദന
  • എച്ച്എംആര്‍സി നിയമ മാറ്റം പ്രാബല്യത്തില്‍; 3 ലക്ഷം പേര്‍ക്ക് ടാക്‌സ് അലവന്‍സ് നഷ്ടമാകും
  • സഫോക്കില്‍ യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ 18കാരന്‍ അറസ്റ്റില്‍
  • കനത്ത ദുരിതം വിതച്ച് 'ഡേവ്' കൊടുങ്കാറ്റ്: വ്യാപക നാശനഷ്ടം, ആയിരക്കണക്കിന് വീടുകള്‍ ഇരുട്ടില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions