യു.കെ.വാര്‍ത്തകള്‍

ബെഡ്‌ഫോര്‍ഡിലെ മുതിര്‍ന്ന മലയാളി ഡോ ജോയ് മാതേക്കന്‍ മരണമടഞ്ഞു

ബെഡ്ഫോര്‍ഡിലെ മുതിര്‍ന്ന യുകെ മലയാളിയും ഡോക്ടറുമായ ഡോ. ജോയ് മാതേക്ക(൮൨)ന്‍ അന്തരിച്ചു. വയറുസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായിരിക്കെ ഉണ്ടായ അപ്രതീക്ഷിത മരണം എല്ലാവരെയും ദുഃഖത്തിലാഴ്ത്തി.

കഴിഞ്ഞ 18 വര്‍ഷമായി ബെഡ്‌ഫോര്‍ഡ് നഗരത്തിലെ മലയാളി സമൂഹത്തിനിടയില്‍ സജീവ സാന്നിധ്യമായിരുന്നു അദ്ദേഹം. സമൂഹ പ്രവര്‍ത്തനങ്ങളിലും ആരോഗ്യരംഗത്തും അദ്ദേഹത്തിന്റെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു.

കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് കോഴിക്കോടിലെ എംബിബിഎസ് ഏഴാം ബാച്ച് വിദ്യാര്‍ത്ഥിയായിരുന്ന ഡോ. ജോയ്, തുടര്‍ന്ന് അയര്‍ലണ്ടിലെ ഡബ്ലിന്‍ നഗരത്തില്‍ സര്‍ജിക്കല്‍ ട്രെയ്‌നിങ്ങും എഫ്ആര്‍സിഎസ്, എഫ്ഐസിഎസ് യോഗ്യതകളും നേടി. നാട്ടില്‍ മുക്കന്നൂര്‍ ആശുപത്രിയില്‍ സേവനം ചെയ്ത ശേഷം ലിസി ആശുപത്രി, കൂത്താട്ടുകുളം കോ-ഓപ്പറേറ്റീവ് ആശുപത്രി, കോതമംഗലം ധര്‍മ്മഗിരി തുടങ്ങിയ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിച്ചു.

പിന്നീട് സ്‌കോട്‌ലന്‍ഡിലെ ഫാല്‍ക്കിര്‍ക്കിലും തുടര്‍ന്ന് വീണ്ടും ബെഡ്‌ഫോര്‍ഡിലും സ്ഥിരതാമസമാക്കി സേവനം തുടരുകയായിരുന്നു.

ഭാര്യ: ആന്‍ ജോയ് (മുണ്ടാടന്‍)

മക്കള്‍: ഡോ. സീന്‍ മാതേക്കന്‍, ഷീന മാതേക്കന്‍, ഡോ. ഷിവോണ്‍ മാതേക്കന്‍

മരുമക്കള്‍: ആലീസ് കര്‍ട്ടിസ് റൗസ്, റിയാന്‍ മോനിഹന്‍, ഡോ. ഡേവിസ്

പേരക്കുട്ടികള്‍: ജോസഫ്, ജോണ്‍, ജോയ്‌സ്, ഒലീവ്

മൂവാറ്റുപുഴ ആരക്കുഴ സ്വദേശിയായ മാതേക്കന്‍ കുടുംബാംഗമായിരുന്നു അദ്ദേഹം. പരേതരായ കുര്യാക്കോസ്-ഏലി ദമ്പതികളുടെ മകനാണ്.

സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച നടക്കും. രാവിലെ 10.45ന് ആര്‍സി ചര്‍ച്ച് ഓഫ് ദി ഹോളി ചൈല്‍ഡ് ആന്‍ഡ് സെന്റ് ജോസഫില്‍ വിശുദ്ധ കുര്‍ബ്ബാനയും ചടങ്ങുകളും നടക്കും. തുടര്‍ന്ന് ഉച്ചയ്ക്ക് 12 മണിയോടെ നോഴ്സ് റോഡ് സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. ചടങ്ങുകള്‍ ലൈവായി സംപ്രേക്ഷണം ചെയ്യുന്നതായും അറിയിച്ചിട്ടുണ്ട്.


  • അപകടകാരികളായ ലൈംഗിക കുറ്റവാളികളെ നിയന്ത്രിക്കാന്‍ യുകെ ജയിലുകളില്‍ ഷണ്ഡീകരണം
  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions