നാട്ടുവാര്‍ത്തകള്‍

'അടിയന്തരമായി ഇറാന്‍ വിടുക': ഇന്ത്യക്കാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രതാനിര്‍ദേശം

ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ എത്രയും വേഗം രാജ്യം വിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. മേഖലയിലെ സുരക്ഷാ സാഹചര്യം ആശങ്കാജനകമായി തുടരുന്ന പശ്ചാത്തലത്തില്‍ ബുധനാഴ്ച പുറത്തിറക്കിയ അടിയന്തര നിര്‍ദേശത്തിലാണ് വിദേശകാര്യ മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യക്കാര്‍ക്ക് മടങ്ങാനായി എംബസി നിശ്ചയിച്ചിട്ടുള്ള സുരക്ഷിത പാതകള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും കൃത്യമായ വിവരങ്ങളില്ലാതെ അതിര്‍ത്തികളിലേക്ക് പോകരുതെന്നും അധികൃതര്‍ കര്‍ശനമായി അറിയിച്ചിട്ടുണ്ട്. സഹായത്തിനായി എംബസി നാല് അടിയന്തര ഫോണ്‍ നമ്പറുകളും (+989128109115, +989128109109, +989128109102, +989932179359) ഇമെയില്‍ വിലാസവും (cons.tehran@mea.gov.in) സജ്ജമാക്കിയിട്ടുണ്ട്.

യുഎസും ഇറാനും തമ്മില്‍ രണ്ടാഴ്ചത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്ത്യ ഈ ജാഗ്രതാ നിര്‍ദേശം പുതുക്കി നല്‍കിയത്. ചൊവ്വാഴ്ച നല്‍കിയ മുന്നറിയിപ്പില്‍ ജനങ്ങള്‍ 48 മണിക്കൂര്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും സൈനിക കേന്ദ്രങ്ങളില്‍ നിന്ന് അകലം പാലിക്കണമെന്നും നിര്‍ദേശിച്ചിരുന്നു.

നിലവില്‍ ഏകദേശം 9,000 ഇന്ത്യക്കാര്‍ ഇറാനിലുണ്ടെന്നാണ് കണക്ക്. ഇതില്‍ 1,862 പേരെ അയല്‍രാജ്യങ്ങളായ അര്‍മേനിയ, അസര്‍ബൈജാന്‍ വഴി സുരക്ഷിതമായി നാട്ടിലെത്തിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇപ്പോള്‍ വെടിനിര്‍ത്തല്‍ ഉണ്ടെങ്കിലും സാഹചര്യം എപ്പോള്‍ വേണമെങ്കിലും മാറാന്‍ സാധ്യതയുള്ളതിനാലാണ് പൗരന്മാരോട് ഉടന്‍ മടങ്ങാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions