നാട്ടുവാര്‍ത്തകള്‍

കേരളത്തിലെങ്ങും കനത്ത പോളിങ് ; 80 ശതമാനം കടക്കുമെന്ന് സൂചന

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ എങ്ങും മികച്ച പോളിങ്. ഉച്ചയോടെ പോളിങ് 50 ശതമാനം കടന്നു. എസ്‌ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80 ശതമാനം കടക്കുമെന്നാണ് സൂചന.

എറണാകുളത്ത് കനത്ത പോളിങ്ങാണ് രേഖപ്പെടുത്തുന്നത്. തെക്കന്‍ ജില്ലകളിലാണ് ഉയര്‍ന്ന പോളിങ്. കണ്ണൂരില്‍ പോളിങ് കുറവാണ്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.

തിരുവനന്തപുരം 48.07 ശതമാനം, കൊല്ലം 47.06 ശതമാനം, പത്തനംതിട്ട 48.02 ശതമാനം, ആലപ്പുഴ 48.09 ശതമാനം, കോട്ടയം 49.01 ശതമാനം, ഇടുക്കി 47.02 ശതമാനം, എറണാകുളം 50.02 ശതമാനം, തൃശൂര്‍ 49.02 ശതമാനം, പാലക്കാട് 48.03 ശതമാനം, മലപ്പുറം 46.01 ശതമാനം, കോഴിക്കോട് 49.05 ശതമാനം, വയനാട് 48.09 ശതമാനം, കണ്ണൂര്‍ 47.08 ശതമാനം, കാസര്‍കോട് 46.01 ശതമാനം എന്നിങ്ങനെയാണ് വിവിധ ജില്ലയിലെ ഉച്ചവരെയുള്ള പോളിങ് നില.

ഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് തുടങ്ങിയവര്‍ രാവിലെ തന്നെ പോളിങ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.

വോട്ടിംഗ് ദിനത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് മുന്നണികള്‍. അതിപ്രധാനമായ തെരഞ്ഞെടുപ്പാണിതെന്നും വികസന തുടര്‍ച്ചയ്ക്ക് എല്‍ഡിഎഫ് വരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. എല്‍ഡിഎഫിന് മാത്രമേ പ്രതിബദ്ധതയുടെ നാടിന്റെ പുരോഗതിയെ മുന്നോട്ടുകൊണ്ടുപോകാനാകൂവെന്നും പിണറായി വിജയന്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. പിണറായിയിലെ മുണ്ടയോട് 105-ാം ബൂത്തിലാണ് മുഖ്യമന്ത്രി കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്തത്.

100ലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തില്‍ തിരിച്ചുവരുമെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. വിഡി സതീശന്‍ പറവൂരിലെ കേസരി മെമ്മോറിയല്‍ കോളേജിലാണ് കുടുംബത്തോടൊപ്പം എത്തി വോട്ട് ചെയ്തത്. മാറ്റം വരുമെന്നും ജനം മാറ്റം ആഗ്രഹിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ സ്ഥാനാര്‍ഥിയും കൂടിയായ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ നഗര്‍ സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍. സഭയില്‍ ബഹളം ഉണ്ടാക്കാനും ബെഞ്ചില്‍ കയറാനും ആകരുത് വോട്ടെന്നും തൂക്ക് സഭ വരുമെന്നും അതില്‍ ബിജെപി നിര്‍ണായകമാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. പാലക്കാട്ടെ നോട്ട് വിവാദത്തില്‍ നിയമപരമായ കാര്യങ്ങള്‍ നടക്കട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.

140 മണ്ഡലങ്ങളിലായി 882 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഉച്ചയ്ക്ക് 12 മണി വരെ 40 ശതമാനത്തിനും മുകളിലാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച അവസാന വോട്ടര്‍ പട്ടിക പ്രകാരം കേരളത്തിലെ ആകെ വോട്ടര്‍മാരുടെ എണ്ണം 2,71,42,952 ആണ്. ഇതില്‍ 1,32,20,811 പേര്‍ പുരുഷന്മാരും 1,39,21,868 പേര്‍ സ്ത്രീകളുമാണ്. 273 പേര്‍ ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളുമാണ്.

  • 'അടിയന്തരമായി ഇറാന്‍ വിടുക': ഇന്ത്യക്കാര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രതാനിര്‍ദേശം
  • പാലക്കാട് സ്വദേശിനിയായ നഴ്‌സ് ആലുവയില്‍ കുഴഞ്ഞുവീണ് മരിച്ച സംഭവം; ദുരൂഹത
  • 'ഡാഷ് മോനേ രേവന്താ.... മറുപടി വരുന്നുണ്ട്'; രേവന്ത് റെഡ്ഡിയുടെ 'നീ പോ മോനേ വിജയാ' വിളിയ്ക്ക് മറുപടിയുമായി പിണറായി
  • 2018-ലെ വെള്ളപ്പൊക്കം മനുഷ്യനിര്‍മ്മിതം; മാത്യൂ കുഴല്‍നാടന്‍ പൊട്ടിച്ച വെടിയില്‍ തെരഞ്ഞെടുപ്പ് രംഗം
  • റബ്ബറിന് 300 രൂപ, കേവല ദാരിദ്ര്യം ഇല്ലാതാക്കും, എല്ലാ ക്ഷേമ പെന്‍ഷനുകളും 3000 രൂപയാക്കും- എല്‍ഡിഎഫ് പ്രകടന പത്രിക
  • സൗജന്യ 'ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ്', ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കും; യുഡിഎഫ് പ്രകടന പത്രിക
  • രഞ്ജിത്തിനെ രക്ഷപ്പെടുത്താന്‍ ശ്രമം; നടന്‍ ബോബി കുര്യനും ശാലിനിയ്ക്കും കുരുക്ക്
  • യുവ നടിയുടെ ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ രഞ്ജിത്ത് റിമാന്‍ഡില്‍
  • ഉത്സവ പ്ലോട്ടിന് മുന്നില്‍ നൃത്തം ചെയ്യവേ കാലില്‍ ചവിട്ടിയതിന്റെ പേരില്‍ തര്‍ക്കം; 19കാരനെ നടുറോഡില്‍ കുത്തിക്കൊന്നു
  • കൊച്ചിയില്‍ വന്‍ ലഹരിവേട്ട; ഡോക്ടറും അഭിഭാഷകനും വിദ്യാര്‍ഥിനിയും അടക്കം 8 പേര്‍ പിടിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions