യു.കെ.വാര്‍ത്തകള്‍

മെനിഞ്ചൈറ്റിസ് രോഗ ബാധ: 12,000 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കാന്‍ നടപടിയുമായി എന്‍എച്ച്എസ്

കെന്റില്‍ അടുത്തിടെ മാരകമായി മെനിഞ്ചൈറ്റിസ് ബി പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് ആദ്യ ഡോസ് സ്വീകരിച്ച ഏകദേശം 12,000 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിന്‍ നല്‍കാന്‍ എന്‍എച്ച്എസ്. രോഗം പിടിപെട്ടതിനെ തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചിരുന്നു. 19 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയും പേര്‍ക്ക് മെനിഞ്ചൈറ്റിസ് പടര്‍ന്നത് ആരോഗ്യ മേഖലയില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. രോഗബാധയ്ക്ക് സാധ്യതയുണ്ടായിരുന്ന സര്‍വകലാശാല വിദ്യാര്‍ത്ഥികളും സ്കൂള്‍ കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് അടിയന്തിര വാക്സിനേഷന്‍ പദ്ധതി നടപ്പിലാക്കുകയായിരുന്നു. പ്രാഥമിക ഘട്ടത്തില്‍ തന്നെ വ്യാപനം നിയന്ത്രിക്കാന്‍ അധികൃതര്‍ തീവ്രമായ നിരീക്ഷണവും കോണ്‍ടാക്ട് ട്രേസിംഗും ശക്തമാക്കി.

കാന്റര്‍ബറി, ഫേവര്‍ഷം, ആഷ്ഫോര്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിച്ച് അടുത്ത ആഴ്ച മുതല്‍ രണ്ടാം ഡോസ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത് . വിവിധ കേന്ദ്രങ്ങളിലായി ക്ലിനിക്കുകളും ഹെല്‍ത്ത് ഹബ്ബുകളും പ്രവര്‍ത്തിപ്പിച്ച് കൂടുതല്‍ ആളുകള്‍ക്ക് വേഗത്തില്‍ സേവനം നല്‍കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. യോഗ്യരായവര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിലൂടെ സമയം നിശ്ചയിച്ച് വാക്സിന്‍ സ്വീകരിക്കാന്‍ കഴിയും. സര്‍വകലാശാല ഹോസ്റ്റലുകളില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളും മെനിഞ്ചൈറ്റിസ് പകര്‍ച്ചയുമായി ബന്ധപ്പെട്ട നൈറ്റ് ക്ലബ്ബില്‍ പങ്കെടുത്തവരെയും മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ നേരിട്ടുള്ള സന്ദേശങ്ങളും ഇമെയില്‍ അറിയിപ്പുകളും വഴി ആളുകളെ വാക്സിനേഷന്‍ സംബന്ധിച്ച് ബോധവല്‍ക്കരിക്കുന്നതും തുടരുകയാണ്.

വാക്സിന്‍ ആദ്യ ഡോസിന് ശേഷം കുറഞ്ഞത് നാല് ആഴ്ചയ്ക്കു ശേഷമാണ് രണ്ടാം ഡോസ് നല്‍കേണ്ടത്, എന്നാല്‍ ആവശ്യമെങ്കില്‍ വൈകിയെങ്കിലും സ്വീകരിക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പൂര്‍ണ്ണമായ പ്രതിരോധം ലഭിക്കാന്‍ രണ്ട് ഡോസുകളും നിര്‍ബന്ധമാണെന്നും ആരോഗ്യ വിദഗ്ധര്‍ ഓര്‍മ്മിപ്പിക്കുന്നു. യുകെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഈ മെനിഞ്ചൈറ്റിസ് പകര്‍ച്ചയെ കുറിച്ച് 'അസാധാരണ സാഹചര്യം' എന്നാണ് വിശേഷിപ്പിച്ചത്.

കൂടുതല്‍ വിവരങ്ങളും ബുക്കിംഗ് മാര്‍ഗ്ഗനിര്‍ദേശങ്ങളും തിങ്കളാഴ്ച മുതല്‍ പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഭാവിയില്‍ ഇത്തരം ആരോഗ്യ പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്നും ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions