യു.കെ.വാര്‍ത്തകള്‍

കുടിയേറ്റ നയം: സര്‍ക്കാര്‍ അവകാശപ്പെടുന്ന പണം ലഭിക്കില്ലെന്ന് കണക്കുകള്‍

ഹോം സെക്രട്ടറി ഷബാന മഹമ്മൂദ് മുന്നോട്ടുവച്ച പുതിയ കുടിയേറ്റ നയപരിഷ്‌കാരങ്ങള്‍ സര്‍ക്കാര്‍ അവകാശപ്പെട്ടത്ര സാമ്പത്തിക ലാഭം നല്‍കില്ലെന്ന് പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ പറഞ്ഞത് പോലെ 10 ബില്യണ്‍ പൗണ്ട് ലാഭമല്ല, വെറും 600 മില്യണ്‍ പൗണ്ട് മാത്രമേ ലഭിക്കൂ എന്നതാണ് ഔദ്യോഗിക കണക്ക്.

പുതിയ പദ്ധതിപ്രകാരം, കുടിയേറ്റക്കാര്‍ക്ക് സ്ഥിരതാമസ അവകാശം ലഭിക്കാന്‍ ഇനി 5 വര്‍ഷത്തിന് പകരം 10 വര്‍ഷം കാത്തിരിക്കേണ്ടി വരും. പൊതുസേവനങ്ങളിലേക്കുള്ള ചെലവ് കുറയ്ക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ പറയുന്നു. മൈഗ്രേഷന്‍ ആഡൈ്വസറി കമ്മറ്റിയാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്.

സര്‍ക്കാര്‍ പറഞ്ഞ പത്തു ബില്യണ്‍ പൗണ്ടില്‍ വെറും 6% മാത്രമാണ് യാഥാര്‍ത്ഥ്യത്തില്‍ ലാഭം. അതായത് യഥാര്‍ത്ഥ ലാഭം ഏകദേശം 600 മില്യണ്‍ പാണ്ട് മാത്രം.

ശക്തമായ നയം മൂലം കുടിയേറ്റക്കാര്‍ നേരത്തെ രാജ്യം വിടാന്‍ സാധ്യതയുണ്ട്. ഉയര്‍ന്ന വരുമാനക്കാരായ വിദഗ്ധര്‍ യുകെയിലേക്ക് വരാന്‍ മടിക്കുമെന്നും മുന്നറിയിപ്പുണ്ട്.

കുടിയേറ്റക്കാര്‍ ആദ്യ 20 വര്‍ഷം സാമ്പത്തികമായി സംഭാവന ചെയ്യുന്നവരാണ്. ഏകദേശം 40 വര്‍ഷത്തിന് ശേഷം മാത്രമാണ് ചിലവ് വര്‍ധിക്കുന്നത് . പെന്‍ഷന്‍, ആരോഗ്യപരിചരണം എന്നിവയാണ് ഇതിന് കാരണം.

എന്നാല്‍ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ ഏകദേശം 3.5 ലക്ഷം കുറഞ്ഞ കഴിവുള്ള തൊഴിലാളികളും കുടുംബാംഗങ്ങളും സ്ഥിരതാമസത്തിന് യോഗ്യത നേടും. ഈ സാഹചര്യം പൊതുസാമ്പത്തികത്തിന് 10 ബില്യണ്‍ പൗണ്ട് വരെ ഭാരം സൃഷ്ടിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു.

  • എന്‍എച്ച്എസില്‍ കൗമാരക്കാര്‍ക്ക് മെനിഞ്ചൈറ്റിസ് ബി വാക്‌സിന്‍
  • ഹെന്റി നോവാക്ക് കൊല കേസിലെ പ്രതിയുടെ അമ്മയ്ക്ക് 3 വര്‍ഷത്തെ ജയില്‍
  • വിമാനയാത്രയില്‍ സ്ത്രീയുടെ അരികിലിരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരന്‍ ജീവനക്കാരിയുടെ കരണത്തടിച്ചു
  • ആന്‍ഡി ബേണ്‍ഹാം തിങ്കളാഴ്ച മന്ത്രിസഭ പ്രഖ്യാപിക്കും; 'പുതിയ രാഷ്ട്രീയം' കൊണ്ടുവരുമെന്ന് വാഗ്ദാനം
  • ആദ്യ വീട് വാങ്ങലുകാര്‍ക്ക് 100% മോര്‍ട്ട്‌ഗേജുകള്‍ വിപണിയില്‍; ഇളവുമായി ബാങ്കുകളും ബില്‍ഡിംഗ് സൊസൈറ്റികളും
  • ഇറങ്ങുന്നതിന് മുമ്പ് 26 പേരെ പ്രഭുസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത് സ്റ്റാര്‍മര്‍; സാദിഖ് ഖാനും പട്ടികയില്‍
  • സോഫ്റ്റ് ഡ്രിങ്കുകള്‍ 16 വയസില്‍ താഴെയുള്ളവര്‍ക്ക് നിരോധിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍; ലംഘിച്ചാല്‍ കനത്ത പിഴ
  • 1.5 മില്ല്യണ്‍ കെയര്‍ വര്‍ക്കര്‍മാര്‍ക്ക് എന്‍എച്ച്എസ് മോഡല്‍ ശമ്പളവര്‍ധനയ്ക്ക് കളമൊരുങ്ങുന്നു
  • അര്‍ജന്റീനിയന്‍ താരങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബ്രിട്ടീഷ് സര്‍ക്കാര്‍
  • ലണ്ടനില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവം; പ്രതി അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions